അടിമാലിയിൽ അച്ഛനും മകൾക്കും സംഭവിച്ചത് കണ്ടോ….

കുടുംബ പ്രശ്നത്തെ തുടർന്ന് വീട് വിട്ട് ഇറങ്ങിയ യുവാവും മകളും കെട്ടിൽ ചാടി ജീവനൊടുക്കി.കോട്ടയം പാമ്പാടി പോത്തൻപുറം കുരുവിക്കൂട്ടം ബിനീഷ്, മകൾ പാർവതി എന്നിവരാണ് അടിമാലി കല്ലാർകുട്ടി അണക്കെട്ടിൽ ചാടി ജീവനൊടുക്കിയത്.കല്ലാർകുട്ടി വെള്ളത്തൂവൽ റോഡിൽ ഡാമിന് കുറുകെയുള്ള പാലത്തിൽ നിന്നാണ് ഇരുവരും ചാടിയത്. ബിനീഷും മകളും സഞ്ചരിച്ച ബൈക്കും വസ്ത്രങ്ങൾ അടങ്ങിയ ബാഗും പേഴ്‌സും ഡാമിനോട് ചേർന്നുള്ള റോഡുവക്കിൽനിന്നും ഞായറാഴ്ച രാത്രി പത്തു മണിയോടെ കണ്ടെത്തിയിരുന്നു.

നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് അടിമാലി പോലീസ് എത്തി പരിശോധന നടത്തി. എന്നാൽ ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.ഞായറാഴ്ച ഉച്ചയോടെയാണ് ബിനീഷ് മകളെയും കൂട്ടി വീട് വിട്ട് ഇറങ്ങിയത്.വൈകിട്ട് വീട്ടിൽനിന്നും ഫോൺ ചെയ്തുവെങ്കിലും മറുപടി ഉണ്ടായില്ല. ഇതോടെ പാമ്പാടി പോലീസിൽ പരാതി നൽകി. കല്ലാര്ക്കുട്ടി മുതിര പൂഴിയിൽ ഇവർക്ക് ബന്ധുക്കളുണ്ട്. ഇവിടെയും എത്താതെ വന്നതോടെ ഡാമിൽ ചാടി എന്ന നിഗമനത്തിലായി പോലീസ്.

തുടർന്ന് അടിമാലി അഗ്ന്നി രക്ഷാസേനയും സ്കൂബ ടീമും ഡാമിൽ നടത്തിയ പരിശോധനയിൽ തിങ്കളാഴ്ച്ച രണ്ട് മണിയോടെ ബിനീഷിന്റെ മൃതദേഹം കണ്ടെത്തി. ഒരു മണിക്കൂറിന് ശേഷം പാർവതിയുടെയും കണ്ടെത്തി. അടിമാലി si സന്തോഷിൻറെ നേതൃത്വത്തിൽ ഇൻകോസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദിവ്യ -യാണ് ബിനീഷിന്റെ ഭാര്യ മകൻ വിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *