ദിലീപുമായി സീരിയല്‍ നടിയ്ക്കും ബന്ധം.. തൂക്കിയെടുത്ത് ചോദ്യം ചെയ്തു.. എല്ലാം പറഞ്ഞു..!!

നടി ആക്രമിക്കപ്പെട്ട കേസ്സുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയൽ നടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ചലി സ്റ്റുഡിയോയിൽ വെച്ചാണ് ഇന്നലെ ചോദ്യം ചെയ്തത്.ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിത സീരിയൽ നിർമാതാവിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് നേത്രത്വം നൽകുന്നത് എന്നും അന്വേഷണ സംഘം അറിയിച്ചു. മുമുൻപ് തിരുവനന്തപുരത്ത് പരസ്യ ഏജൻസി നടത്തിയിരുന്ന വ്യക്തിയാണ് ഇവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.


.

മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിനിമ രംഗത്തെ ദിലീപിൻറെ കൂടുതൽ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസ്സുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുൻ നായികയായിരുന്ന നടിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപിന്റെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രമുഖ നടിയിലേക്ക് നീളുന്നത്.ദിലീപിൻറെ മുൻ നായികയായ നടി ഇടവേളക്ക് ശേഷം ഈ അടുത്താണ് തിരിച്ചെത്തിയത്.

ദുബായി യിൽ സ്ഥിര താമസമാക്കിയ ഈ നടിയും ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ്കൾ നശിപ്പിച്ചതായാണ് സൈബർ വിതക്തർക്ക് സായിശങ്കർ നൽകിയ മൊഴി. ദിലീപിൻറെ നിർദേശപ്രകാരമാണ് കൃത്യം നിർവഹിച്ചതെന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ സായി സമ്മതിച്ചിട്ടുണ്ട്.കേസ്സുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ചാറ്റുകളിലൂടെ പരസ്പരം കൈമാറിയതായാണ് സൂചന.

ഈ സാഹചര്യത്തിൽ നടിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് പ്രമുഖ നടിയുടെ സഹായം തേടിയിട്ടുണ്ടോ എന്നുള്ള കാര്യമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ദിലീപിൻറെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുവാൻ തീരുമാനം ഉണ്ട് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *