നടിയെ ആക്രമിച്ച കേസ്സിൽ അന്വേഷണം ദിലീപിന്റെ മുൻ നായികയിലേക്ക്. ദിലീപിന്റെയും കാവ്യയുടേയും അടുത്ത സുഹൃത്തായ സിനിമ നടിയെ ഉടനെ ചോദ്യം ചെയ്യും.ഇതോടൊപ്പം കേസ്സ് സീരിയൽ താരമായ പ്രവാസി സംഭ്രമ്പകയുടെ പങ്കും അന്വേഷിക്കും. കേസ്സിൽ സാക്ഷികളെ സ്വാധീനിക്കാൻ നടിമാർ ഇടപെട്ടതായാണ് വിവരം. നിലവിൽ ദുബായിയിൽ സ്ഥിരതാമസമാക്കിയ നടി ഇപ്പോൾ ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്.ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിൽ തന്നെ ഉണ്ട്.
ദിലീപിൻറെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഇവയിൽ പ്രധാനമായും പന്ത്രണ്ട് ചാറ്റുകളാണ് ദിലീപ് മായ്ച്ചു കളഞ്ഞത്.ഇവയിൽ ദിലീപിൻറെ മുൻ നായികയും സീരിയൽ നടിയായ സംഭ്രമ്പകയുടേയും ചാറ്റുകളാണ് സംശയാസ്പദമായി കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ സംഭാഷണങ്ങൾക്ക് പുറമെ ഈ രണ്ട് നടിമാരെയും ദിലീപ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസാരിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്.ദിലീപിൻറെ നിർദേശപ്രകാരം ഈ ചാറ്റുകൾ നശിപ്പിച്ചെന്ന് സൈബർ വിതക്തർ.
സായി ശങ്കർ പൊലീസിന് നൽകിയ മൊഴിയിലുമുണ്ടെന്നാണ് വിവരം. ഫോണുകളിലെ ചാറ്റുകൾ അന്വേഷണ സംഘം വിഡ്രോ ചെയ്തപ്പോളാണ് ഈ വിവരങ്ങൾ ലഭ്യമായത്.ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യനാണ് ഒരുങ്ങുന്നത്.മുൻ നായികയെയും സീരിയൽ താരത്തെയും ചോദ്യം ചെയ്യുന്നതോടെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.അന്വേഷണത്തിന്റെ ആദ്യപടിയായി ഇന്നലെ തിരുവനന്തപുരത്തെ ചിത്രാഞ്ചലി സ്റ്റുഡിയോയിൽ വെച്ച് പ്രശസ്ത സീരിയൽ നടിയെ ചോദ്യം ചെയ്തിരുന്നു.