എത്തിയ അതിഥികൾക്ക് മുന്നിൽ വലിയ സ്‌ക്രീനിൽ വധുവിന്റെ അവിഹിതബന്ധംതുറന്ന് കാട്ടി വരൻ

വിവാഹത്തിന് മുൻപും പിൻപും ഉറപ്പിച്ച വിവാഹങ്ങൾ മുടങ്ങുന്ന പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച വിവാഹം മുടങ്ങുന്നതിന് പല കാരണങ്ങളാണ്. അതുപോലെ തന്നെ വിവാഹ ശേഷം ഇത്തരത്തിലുള്ള സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ വിവാഹ വേദിയിൽ തൻറെ വധുവിന്റെ അവിഹിത ബന്ധം വിവാഹത്തിന് എത്തിയിരിക്കുന്ന അതിഥികൾക്ക് മുന്നിൽ വീഡിയോ ആയി പ്ലെ ചെയ്തിരിക്കുകയാണ് ഈ വരൻ. സംഭവം സിംഗപ്പൂരിലാണ് നടന്നത്.

വധുവിനോട് വേറിട്ട പ്രതികാരം ചെയ്ത് വാർത്തയിലെ താരമായിരിക്കുകയാണ് സിംഗപ്പൂരിലെ ഈ യുവാവ്.വിവാഹ ആഘോശം നടക്കുന്നതിനിടയിൽ സ്ക്രീനിലെ വീഡിയോയിൽ ആഘോഷങ്ങൾ ലൈവ് ആയി കാണിക്കുന്നതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വീഡിയോ പ്രത്യക്ഷപ്പെട്ടത്.ഇതോടെ വിവാഹ പന്തലിൽ എത്തിയ വധുവിന്റെ വീട്ടുകാർ ഞെട്ടിപ്പോയി. അങ്ങനെ തന്നെ വഞ്ചിച്ച വധുവിനോട് വരൻ പകരം വീട്ടുകയും ചെയ്തു

.വിവാഹത്തിന് മുൻപ് വധുവിന്റെ അവിഹിതം തുറന്നു കാട്ടുകയായിരുന്നു വരൻ. വധുവും മറ്റൊരു പുരുഷനുമായി ഇടപെടൽ രംഗങ്ങളായിരുന്നു വിവാഹ വേദിയിൽ കാണിച്ചത്.ഇതോടെ വിവാഹം അലങ്കോലമായി എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നു. പ്രൈവറ്റ് ഡിക്ടറ്റക്ടറ്റീവ് മുഖേനയാണ് വധുവിന്റെ രഹസ്യ ബന്ധം വരൻ കണ്ടെത്തിയത് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *