മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് അഞ്ജന അപ്പുകുട്ടൻ.താരം കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലാണ് എത്തിയിട്ടുള്ളത്.ഇപ്പോൾ തന്നെ ഐര്പോര്ട്ടിൽവെച്ച് പിടിച്ചതിനെ കുറിച്ചാണ് താരം പറയുന്നത് “ഒരു ഇറാനികരനാണ് എന്നെ പിടിച്ചുവെച്ച് ചോദ്യം ചെയ്തത്.അരമണിക്കൂറോളം അയാൾ എന്നോട് പലതും ചോദിച്ചു എനിക്കാണെങ്കിൽ ഭയങ്കര ടെൻഷനും കൂടെ ഉള്ളവരെല്ലാം പോയി എന്നെ മാത്രം പിടിച്ചുവെച്ച് ചോദ്യം ചെയുന്നു.ബാഗ് തുറക്കുന്നുണ്ടെങ്കിലും അതിലുള്ള സാധനകളെ കുറിച്ചല്ല എന്നെ കുറിച്ചാണ് അയാൾ ചോദിക്കുന്നത്.
എന്റെ നെറ്റിയിൽ മൂകാബിക ദേവിയുടെ സിന്ദുരകുറി ഉണ്ടായിരിന്നു അതിനെ കുറിച്ചായി അയാളുടെ ചോദ്യം അത് ഞങ്ങളുടെ വിശ്വവാസത്തിന്റെ ഭാഗമാണെന്നും എന്നൊക്കെ പറഞ്ഞൊപ്പിച്ചു.അവസാനം അയാൾ ചോദിച്ചു “well you marry me”എന്ന് എന്റെ സകല നിലയും പോയി ഒരു വിധത്തിലാണ് അവിടെനിന്ന് രക്ഷപെട്ടത്.അങ്ങനെ എന്നെ പിടിക്കുന്നത് സ്ഥിരം കലാപരുപാടിയാണ്.ഒരിക്കൽ ഉകണ്ടയിൽ പോയി വരുമ്പോൾ പിടിച്ചു.ഉക്കണ്ടൻ വരാൽ എന്നറിയപ്പെടുന്ന അവിടത്തെ വാറ്റ് ചാരായമുണ്ട് അത് സ്പ്രൈറ്റ് പോലുള്ള ഡ്രിങ്കിൽ മിക്സ് ചെയ്തു കഴിക്കുന്നത്.അവടെ നിന്ന് വരുമ്പോൾ അച്ഛനുവേണ്ടി അത് വാങ്ങിയിരുന്നു എല്ലാവരും ചെയ്‌യുന്നതാണ് വലിയ തെറ്റൊന്നുമില്ല പക്ഷെ എന്നെ പിടിച്ചു.