വിനായകൻ സെക്സ് ചോദിച്ചു വാങ്ങുമെന്ന് പറഞ്ഞപ്പോൾ നവ്യ ചിരിച്ചിരുന്നു, ഇപ്പോ പറയുന്നു

വിനായകൻ സെക്സ് ചോദിച്ചു വാങ്ങുമെന്ന് പറഞ്ഞപ്പോൾ നവ്യാനായർ ചിരിച്ചിരിന്നു. ഇപ്പോൾ പറയുന്നു അപ്പോൾ മിണ്ടാൻ കഴിഞ്ഞില്ല.ഒറ്റക്ക് ഇരുന്നപ്പോൾ മറുപടി ഇതാ വന്നിരിക്കുന്നു. നവ്യ നിങ്ങൾ വേദിയിൽ നിന്ന് തന്നെ മറുപടി കൊടുത്തിരുന്നു എങ്കിൽ അതിനൊരു വ്യക്തതയും ഇത്തരം പോങ്ങൻമാർക്ക് താക്കീതും ആയിരുന്നു.വിവാദമായപ്പോൾ വടിയെടുത്തിട്ട് കാര്യമില്ല.കൈ അകലത്തിൽ ഉള്ളപ്പോൾ ചെറുതായി ഒന്ന് അടിക്കണമായിരുന്നു.സംവിധായകൻ vk പ്രകാശിനൊപ്പമുള്ള ഇൻസ്റ്റൻഗ്രാം ലൈവിൽ ആയിരുന്നു നവ്യയുടെ വിശദീകരണം.

നവ്യനായരെയും വിനായകനെയും നവ്യ നായികയായ സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകൻറെ വിവാദ പരാമർശം. മീറ്റു എന്നതിന്റെ അർത്ഥം എനിക്കറിയില്ല ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തോന്നിയാൽ അത് ചോദിക്കും. അതിനെയാണ് മീറ്റു എന്ന് വിളിക്കുന്നത് എങ്കിൽ താനത് വീണ്ടും ചെയ്യും എന്നായിരുന്നു വിനായകൻ പറഞ്ഞത്.

എന്താണ് മീറ്റു എനിക്കറിയില്ല പെണ്ണിനെ കയറി പിടിച്ചോ അതാണോ. ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ എന്ത് ചെയ്യും. എൻറെ ലൈഫിൽ ഞാൻ പത്തു സ്ത്രീകളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്തു സ്ത്രീകളോടും ഞാനാണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് മീറ്റു എങ്കിൽ ഞാൻ എനിയും ചോദിക്കും.എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്ന് ചോദിച്ചിട്ടില്ല വിനായകൻ പറഞ്ഞു.

പ്രസ്താവന സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിവാദത്തിനാണ് തുടക്കമിട്ടത്.സിനിമ സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ളവർ നടനെതിരെ രംഗത്തെത്തി. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്ത wcc -യുടെ നിലപാടിനെ ചോദ്യം ചെയ്താണ് നടൻ ഹരീഷ് പേരാടിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്. സ്ത്രീകളെ പറ്റിയുള്ള വിനായകന്റെ കാഴ്ചപ്പാട് വികലമായി എന്ന് കോൺഗ്രസ്സ് നേതാവ് ഷാനിമോൾ ഉസ്മാനും വിമർശിച്ചു.വനിത കമ്മീഷൻ സ്വമേധയാ കേസ്സ് എടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. വിനായകൻ അങ്ങനെയാണ് തിരുത്തുക അസാദ്യം തിരുത്താൻ ശ്രമിക്കുന്നവർ മാറുക.

Leave a Reply

Your email address will not be published. Required fields are marked *