തൃശ്ശൂർ ചേർപ്പ് മുത്തുള്ളിയാലിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ വഴിത്തിരിവ്. മദ്യപിച്ചു ബഹളം വെച്ച യുവാവിനെ സഹോദരൻ തന്നെ “കൊന്ന്” കുഴിച്ചു മൂടുകയായിരുന്നു എന്ന് പോലീസ്.ചേർപ്പ് മുത്തുള്ളി സ്വദേശി kj ബാബു എന്ന ഇരുപത്തിയേഴ് വയസ്സുകാരനാണ് കൊ,ല്ല,പ്പെ,ട്ട,ത്. ഇയാളുടെ സഹോദരൻ kj സാബുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഈ മാസം പത്തൊൻപത്തിന് അർദ്ധരാത്രിയിലാണ് കൊ.ല.പാ.ത.കം. നടന്നത്. ശേഷം മൃതദേഹം വീടിൻറെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു.
ബാബുവിനെ കാണാനില്ല എന്ന് കാണിച്ചു രണ്ട് ദിവസം മുമ്പ് മാതാ പിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ ബാബുവിന്റെ വീടിന് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ മണ്ണ് ഇളകിക്കിടക്കുന്നത് പശുവിനെ പുല്ല് തീറ്റിക്കാൻ കൊണ്ടുപോയ ആള് കണ്ട് സംശയം തോന്നി നാട്ടുകാരെ അറിയിക്കുകയായിരുന്നു തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്ത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.മൃതദേഹം ബാബുവിന്റേതാണ് എന്ന് സ്ഥ്രീകരിച്ചതിന് പിന്നാലെ പോലീസ് സാബുവിനെ കസ്റ്റഡിയിൽ എടുത്തു.ഇവരുടെ അമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.മൃതദേഹം കുഴിച്ചിടാൻ അമ്മ സഹായിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.