ഏഴാം ക്ലാസ്സുകാരൻ ഹരിനന്ദൻ മലയാള വാർഷിക പരീക്ഷ എഴുതാൻ പോയപ്പോൾ ചോദ്യ പേപ്പറിൽ ഒരു ചോദ്യം സ്വന്തം “അച്ഛനെ” കുറിച്ച്. കണ്ണൂർ കണ്ടോന്താർ ഇടമന up സ്കൂൾ വിദ്യാർത്ഥി ഹരിനന്ദനാണ് അപൂർവ്വമായി ഈ അവസരം ലഭിച്ചത്.ഹരിനന്ദൻറെ “അച്ഛനും” തെയ്യം കലാകാരനുമായ “വിനു പെരുവണ്ണാനെ” അഭിമുഖം ചെയ്യാൻ അഞ്ച് ചോദ്യങ്ങൾ ചോദിക്കാനായിരുന്നു ചോദ്യം. കരുവന്നൂർ വീരം തെയ്യത്തിലൂടെ പ്രശസ്തനായ തെയ്യം കലാകാരനാണ് “വിനു പെരുവണ്ണാൻ”.
അഭിമുഖത്തിൽ ചോദ്യം തയ്യാറാക്കേണ്ട അഞ്ചാമത്തെ ചോദ്യത്തിൽ ആദ്യത്തെ ചോദ്യമായിരുന്നു “വിനു പെരുവണ്ണാന്റെത്”. തെയ്യം കലാകാരനായ “വിനു പെരുവണ്ണാൻ” നിങ്ങളുടെ സ്കൂളിൽ സ്കൂൾ വാർഷികത്തിന് മുഖ്യ അതിഥിയായി എത്തിയാൽ അദ്ദേഹത്തോട് ചോദിക്കാനുള്ള് അഞ്ചു ചോദ്യങ്ങൾ എന്തെല്ലാം എന്നായിരുന്നു ചോദ്യം. കേരളമെങ്ങും ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഇത് ഒരു സാധരണ ചോദ്യമായിരുന്നു എങ്കിൽ ഹരിനന്ദന് പുതിയ ഒരു അനുഭവമായി.
ചോദ്യം കണ്ടപ്പോൾ തൻറെ കൂടെ പരീക്ഷ എഴുതിയ സഹപാഠികൾ ഉച്ചത്തിൽ ബഹളമുണ്ടാക്കിയതായി ഹരിനന്ദൻ പറയുന്നു.വീട്ടിലെത്തി ചോദ്യങ്ങൾ നേരിട്ട് “അച്ഛനോട്” ചോദിക്കാനും ഹരിനന്ദൻ സമയം കണ്ടെത്തി.ഹരിനന്ദന് പരീക്ഷ കാലമായതിനാൽ “അച്ഛനൊ”പ്പം ഇപ്പോൾ തെയ്യക്കോലത്തിന് പോവാറില്ല. ഹിരിനന്ദന്റെ അമ്മ പ്രീജ- യാണ് നാലാം ക്ളാസ്സ് വിദ്യാർത്ഥിയായ ശ്രീനന്ദൻ സഹോദരനാണ്.