ഓടി തകര്‍ത്തു.. ഭാര്യയ്ക്ക് “ആശംസകളു”മായി ആന്റണി പെരുമ്പാവൂര്‍..!!

അതികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും വലിയ വലിയ റോളുകൾ ചെയ്തില്ലെങ്കിലും ആന്റണി പെരുമ്പാവൂർ എന്ന വ്യക്തിയെ നമുക്ക് മലയാളികൾക്ക് വളരെ അതികം സുപരിചിതമാണ്.അദ്ദേഹത്തിന്റെ ഭാര്യയുടെ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.തൻറെ ജീവിതത്തിലെ വലിയ ഒരു സന്തോഷമാണ് ആൻറണി പെരുമ്പാവൂർ പങ്കുവെച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ പ്രിയ പത്നി ശാന്തി ആന്റണി യെ കുറിച്ചുള്ള ഒരു വാർത്തയാണ് അദ്ദേഹം പങ്കുവെച്ചത്.

മുപ്പത്തി ഏഴാമത് ലോസ് ആഞ്ചലസ്‌ മാരത്തോണിൽ താരമായി മാറിയ ശാന്തി ആന്റണിയുടെ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

“congratulations to my dearest santhi for finishing the 37 th los angeles marathon in 6 hours and 27 minutes .
the los angeles marathon has a 42 km course with an estimated 15,000 athletes from all around the world ”

ഇങ്ങനെ പറയുന്ന ഒരു കാപ്ഷ്യനോട്‌ കൂടി ശാന്തി ആന്റണി യുടെ ചിത്രം പങ്ക് വെച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.ആറ് മണിക്കൂർ ഇരുപത്തി ഇരുപത്തിയേഴ് മിനുറ്റ് നാല്പത്തിരണ്ട്‌ കിലോ മീറ്ററാണ് ശാന്തി പൂർത്തിയാക്കിയത്.പ്രത്യക പരിശീലനങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് ഈ നേട്ടം ഇവർ കൈവരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ പ്രിയ ശാന്തിക്ക് അഭിനന്ദനങ്ങൾ പങ്കുവെച്ചാണ് ആന്റണി പെരുമ്പാവൂർ എത്തിയിരിക്കുന്നത്.വിവിധ രാജ്യങ്ങളിൽ നിന്ന് പതിനായിരത്തോളം അത്‌ലറ്റുകൾ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. മുപ്പത്തി ഏഴാമത് ലോസ് ആഞ്ചലോസ് മാരത്തോൺ ആറ് മണിക്കൂർ ഇരുപത്തിയേഴ് മിനുറ്റ് കൊണ്ട് പൂർത്തിയാക്കിയ ശാന്തിക്ക് എൻറെ “അഭിനന്ദനങ്ങൾ” എന്നാണ് ആന്റണി പെരുമ്പാവൂർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.

ഇപ്പോൾ കുടുംബത്തോടൊപ്പമുള്ള ചിത്രവും കുടുംബത്തിന്റെ സന്തോഷവും പങ്കുവെച്ചുകൊണ്ട് എത്തുമ്പോൾ ഭാര്യയുടെ കൂടുതൽ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *