കേരളത്തിലെ ഒളിച്ചോട്ടം ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്.വിവാഹിതരായ കമിതാക്കൾ കുഞ്ഞുമക്കളേയും പങ്കാളികളെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന വിവരങ്ങൾ ദിവസവും പുറത്തെത്താറുണ്ട്.ഇവരൊക്കെ അവസാനം എത്തിപ്പെടുന്നതാവട്ടെ ജയിലിലും. ഇത്തരത്തിലുള്ളൊരു സംഭവമാണ് വീണ്ടും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച്പോയ അമ്മയെയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി “മിനിമോൾ”| ഇവരുടെ കാമുകൻ കാച്ചാണി സ്വദേശി “ഷൈജു” എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. “മിനിമോളുടെ” ഭർത്താവ് പ്രവാസി ആയിരുന്നു. പതിനൊന്ന് വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഗൾഫിൽ നിന്ന് മടങ്ങി എത്തിയത്. ഇതിനിടെ “മിനിമോൾ” പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും ഉപേക്ഷിച്ച് വ്യഴാഴ്ച്ച “ഷൈജു”- വിന്റെ കൂടെ പോവുകയും വിവാഹിതരാവുകയും ചെയ്തു.ഇരുവരും അഞ്ചുവർഷമായി പ്രണയത്തിലാന്ന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരിക്കുകയാണ്.കേരളത്തെ ഞെട്ടിക്കുന്ന വാർത്തകളാണ് എപ്പോഴും പുറത്തുവരുന്നത്.പ്രായ ഭേദമന്യേ പ്രണയത്തിലകപ്പെടുകയും സ്വന്തം മക്കളേയും പങ്കാളികളേയും ഉപേക്ഷിച്ചുപോകുന്ന ഇത്തരം വാർത്തകൾ കൂടുതലായി നമ്മൾ കാണാറുണ്ട്.ഇപ്പോൾ സോഷ്യൽമീഡിയ ഉപയോഗം കൂടുന്നത് വഴി ഇത്തരത്തിലുള്ള ഒളിച്ചോട്ടങ്ങൾ കൂടി കൂടി വരികയാണ്.