മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞ് “വിനായകൻ” – സഹോദരിക്ക് വാക്കുകൾ വേദന ഉണ്ടാക്കി എങ്കിൽ ക്ഷമിക്കണം

ഒരുത്തി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകക്ക് നേരെ നടത്തിയ പരാമർശത്തിൽ “ക്ഷമ” ചോദിച്ച് നടൻ “വിനായകൻ” തൻറെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു “വിനായകൻ” ക്ഷമാപണം നടത്തിയത്‍.അദ്ധേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. നമസ്കാരം ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്ര സമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്യേശിക്കാത്ത മാനത്തിൽ മാധ്യമപ്രവർത്തകയായ ഒരു സഹോദരിക്ക് എൻറെ ഭാഷാ പ്രയോഗത്തിന്മേൽ ഒട്ടും വ്യക്തിപരമായിരുന്നില്ല വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് “വിനായകൻ” കുറിച്ചു.

എന്താണ് മീറ്റു? എനിക്കറിയില്ല. പെണ്ണിനെ കയറിപിടിച്ചോ?ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി സെക്സ് ചെയ്യണമെന്നുണ്ടെങ്കിൽ എന്ത് ചെയ്യണം. എൻറെ ലൈഫിൽ ഒരു പത്ത് സ്ത്രീകളുമായി ഞാൻ സെക്സ് ചെയ്തിട്ടുണ്ട് ഈ പത്തു സ്ത്രീകളോടും ഞാൻ തന്നെ യാണ് ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടാൻ തയ്യാറാണോ എന്ന് ചോദിച്ചത്.അതാണ് നിങ്ങൾ പറയുന്ന മീറ്റു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു പെണ്ണിനോട് ഞാൻ ചോദിക്കും അവൾക്ക് താൽപര്യമില്ലെങ്കിൽ നോ എന്ന് പറയും. എന്നോട് ഒരു പെണ്ണും ഇതുവരെ ചോദിച്ചിട്ടില്ല.

ഒരു സ്ത്രീയുടെ വ്യാഖ്യാനം എന്താണ് എന്നും “വിനായകൻ” ചോദിച്ചു.തനിക്ക് കുറേ പെൺ സുഹൃത്തുക്കൾ ഉണ്ട് ഭയങ്കര റൊമാന്റിക് ആണ് ഞാൻ. വൃത്തിയില്ലാത്തവന്റെ അടുത്തേക്ക് ഒരുപെണ്ണും വരില്ല. പെണ്ണ് വിചാരിക്കാതെ ഒരാണിനും അവളെ കിട്ടില്ല.ഇന്ന് ലോകത്ത് നടക്കുന്നത് സ്വയം വരമാണ്. ഇതാണ് “വിനായകൻ” ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ നടത്തിയ വിവാദ പരാമർശം.

നവ്യനായരും ഒരുത്തി ചിത്രത്തിന്റെ സംവിധായകൻ vk പ്രകാശും “വിനായകൻ” ഒപ്പം വേദിയിൽ ഉണ്ടായിരുന്നു.ഇതിനിടെയായിരുന്നു മാധ്യമ പ്രവർത്തകക്ക് നേരെ “വിനായകന്റെ” പരാമർശം. ഒരു പെണ്ണിനോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ചോദിക്കും അവർ നോ പറയുകയാണെങ്കിൽ ഒക്കെ എന്നാണ് “വിനായകൻ” പറഞ്ഞത്.

ഇതിനെതിരെ ഒരുപാട് വിമർശനങ്ങൾ “വനായകനെ”- തിരെ ഉണ്ടായി. സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും “വിനായകൻ” മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.മാധ്യമ പ്രവർത്തകയോട് ക്ഷമ പറഞ്ഞെങ്കിലും മീറ്റു വിവാദത്തിൽ അദ്ദേഹം ക്ഷമ പറഞ്ഞിട്ടില്ല. പല വിഷയങ്ങളിലും സോഷ്യൽമീഡിയയിലൂടെ പ്രതികരിക്കുന്ന ആളാണ് “വിനായകൻ”.

Leave a Reply

Your email address will not be published. Required fields are marked *