KSRTC ബസിൽ കയറിയ വിദ്യാർഥികൾ കാട്ടിക്കൂട്ടിയത് കണ്ടോ… ഒടുവിൽ….

KSRTC ബസിൽ കയറിയ വിദ്യാർഥികൾ കാട്ടിക്കൂട്ടിയത് കണ്ടോ… ഒടുവിൽ….
കൊല്ലത്തു നിന്നും ആറ്റിങ്ങലിലേക്ക് പോയ ksrtc ബസ്സിലാണ് സംഭവം, തിരുവനന്തപുരം സ്വദേശികളായ വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ബസ്സിൽ കയറി സീറ്റിൽ ഇരിക്കുകയൂം മറ്റ് യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്യുകയായിരുന്നു.പ്രണയ സല്ലാപം അതിര് കടന്നതോടെ സഹയാത്രികർ വിവരം കണ്ടക്ടറുടെ ശ്രദ്ധയിൽ പെടുത്തി ഇതേ കുറിച്ച് സംസാരിക്കാനെത്തിയ വനിത കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു.

വനിതാ കണ്ടക്ടർ ഉടൻ ksrtc അധികൃതരെ അറിയിക്കുകയും തുടർന്ന് ചാത്തന്നൂർ ഡിപ്പോയുമായി കൺട്രോൾ യൂണിറ്റ് ബന്ധപ്പെടുകയും ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ നിര്ദേശിക്കുകയുമായിരുന്നു. തുടർന്ന് ബസ്സ് ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഇരുവരെയും പൊലീസിന് കൈമാറി.

വനിത കണ്ടക്ടറുടെ പരാതിയിൽ ഡ്യുട്ടി തടസ്സപ്പെടുത്തിയതിനും ബസ്സിന്റെ ട്രിപ്പ് മുടക്കിയതിനും ഇരുവർക്കുമെതിരെ പോലീസ് കേസ്സെടുത്തു. തിരുവനന്തപുരം സ്വദേശികളായ യുവാവും യുവതിയും കൊല്ലത്തെ കോളേജിലാണ് പഠിക്കുന്നത്. കേസ്സെടുത്ത ശേഷം പോലീസ് ഇരുവരുടെയും വീട്ടുകാരെ വിളിച്ചു വരുത്തുകയും അവർക്കൊപ്പം വിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *