ബിഗ് ബോസിലെ 17 മത്സരാർത്ഥികൾ ഇവരൊക്കെ…!

ഇനി ആരൊക്കെ എവിടെയൊക്കെ ഗ്രുപ്പിസം തുടങ്ങുമെന്നും ആരൊക്കെതമ്മിലായിരിക്കും അടി എന്നും ആരൊക്കെ തമ്മിലായിരിക്കും പ്രണയമെന്നും സല്ലാപവും മറ്റ് ഫ്രണ്ട്‌ഷിപ്പുകളും ഗോസിപ്പുകളും ഗ്രുപ്പിസങ്ങളും ഒക്കെ കണ്ടറിയണം.ഏറ്റവും കൂടുതൽ മലയാളികൾ കണ്ടെത്തുന്ന അട്രാക്ഷനും അതുതന്നെയാണ്.ആദ്യം കാണുന്ന കൂട്ട് കേട്ട് ആയിരിക്കില്ല പിരിയുമ്പോൾ കാണുന്ന കൂട്ടുകെട്ട്.അത് മാറി മറിയിരിക്കും.ഇപ്രാവശ്യം പതിനേഴ് മത്സരാർത്ഥികൾ വന്ന സമയം തന്നെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുകയൂം മാറിയിരുന്ന് സംസാരിക്കുന്നതും കാണാം.

ആദ്യം ഈ ടീമിലേക്ക് വന്നത് എല്ലാവരുടെയും പ്രിയപ്പെട്ട “നവീനാണ്”, രണ്ടാമത് വന്നത് “ജാനകി”, മൂന്നാമത് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അകത്തേക്ക് വന്നത് “ലക്ഷ്മി പ്രിയ” , പിന്നീട് “റോബിൻ രാധാകൃഷ്ണൻ”, പിന്നാലെ “ധന്യ മേരി വർഗീസ്”, “ശാലിനി നായർ”, “ജാസ്‌മിൻ എം റോസ്” , “അഖിൽകുട്ടി” ,”ഡെയ്‌സി ദേവൻ” , “റോൻസൻ വിൻസൻ” ,”നിമിഷ” ,”അശ്വിൻ” ,” അപർണ്ണ മുൻപരി” ,”സുരാജ് തേലക്കാട്” ,”ബ്ലസ്സ്ലി” ,”ദിൽഷ പ്രസന്നൻ” ,”സുജിത് നായർ” .ഇങ്ങിനെയാണ്‌ ബിഗ്‌ബോസ് മലയാളം സീസൺ ഫോറിൻറെ പതിനേഴ് കണ്ടസ്റ്റണ്ട്.

ഈ ഒരു ഓഡറിൽ തന്നെയായിരുന്നു ബിഗ്‌ബോസ് ലേക്ക് താരങ്ങൾ എത്തിയത്. ഇന്നുമുതൽ ഇവർ ബിഗ്‌ബോസ് താരങ്ങളാണ്.ഒരാഴ്ചയോ ഇരുപത് ദിവസമോ അതോ ഒരുമാസമോ ഇവർ ഈ വീട്ടിൽ കാണും ഒരുപാട് കാര്യങ്ങൾ നമ്മൾ കാണും വോട്ട് ചെയ്യും വിജയിപ്പിക്കും ആരാണോ നൂറു ദിവസം തികക്കുക അവരായിരിക്കും ടൈറ്റിൽ വിന്നർ.

Leave a Reply

Your email address will not be published. Required fields are marked *