തെളിവുകൾ നിരത്തി പോലീസ് – ഉത്തരം മുട്ടി”‘ദിലീപ്” – “ദിലീപി”- ന് പിന്നാലെ “കാവ്യയും”

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് “ദിലീപ്” -നെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.തുടരന്വേഷണം ആരംഭിച് രണ്ടര മാസങ്ങൾക്ക് ശേഷമാണ് ചോദ്യം ചെയ്യൽ. പ്രതികളുടെയും സാക്ഷികളുടേയും മൊഴികളും മറ്റു തെളിവുകളും സ്വീകരിച്ചിട്ടുണ്ട്.ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക.വ്യാഴാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചെങ്കിലും “ദിലീപ്” അസൗകര്യം അറിയിച്ചിരുന്നു.തുടർന്നാണ് ചോദ്യം ചെയ്യൽ നീട്ടിയത്.

ക്രൈംബ്രാഞ്ച് dysp ബൈജു പൗലോസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് “ദിലീപ്” – നെ ചോദ്യം ചെയ്യുക. “ദിലീപ്” -ന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത ചില വാട്സ്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള രേഖകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.വീണ്ടെടുക്കാൻ കഴിയാത്തവിധം രേഖകൾ നശിപ്പിക്കാൻ “ദിലീപ്” ആവശ്യപ്പെട്ടു എന്ന് സൈബർ വിതക്തൻ സായി ശങ്കർ മൊഴിനല്കിയിട്ടുണ്ട്.

സായി ശങ്കറുടെ മുൻ‌കൂർ ജാമ്യ അപേക്ഷ കോടതി നേരത്തെ തീർപ്പാക്കിയിരുന്നു. ഫോണിൽനിന്ന് വീണ്ടെടുക്കാനുള്ള ചില നിര്ണ്ണായക രേഖകൾ നഷ്ടമായി എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. നിലവിൽ ഈ രേഖകളിൽ ചിലതാണ് ലഭിച്ചത് എന്നാണ് സൂചന. “ദിലീപ്” -ന്റേതടക്കം ഫോണുകൾ പരിശോധനക്ക് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു എങ്കിലും ഫോണുകൾ മുംബയിലെ ലാബിലേക്ക് മാറ്റി എന്നായിരുന്നു പ്രതികളുടെ വാദം.

നശിപ്പിക്കപ്പെട്ടു എന്ന് കരുതിയ ഫോണുകളിൽ നിന്നാണ് വിതക്തരുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചത്.ഇവയെ അടിസ്ഥാനമാക്കിയാണ് “ദിലീപ്” – നെ വീണ്ടും ചോദ്യം ചെയ്യുന്നത്. മുംബൈയിലേക്ക്‌ അയച്ച നാല് ഫോണുകളിലേയും വിവരങ്ങൾ നീക്കം ചെയ്തു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ലാബിന്റെ ജീവനക്കാരേയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *