ബിഗ്ബോസ് ശരിക്കും ഒരു കളറായി തുടങ്ങിയിരിക്കുകയാണ്. ലാലേട്ടൻ പറഞ്ഞത് പോലെ ഇപ്രാവശ്യത്തെ ബിഗ്ബോസ് അടിമുടി മാറിയാണ് വന്നിരിക്കുന്നത്.എല്ലാ പ്രാവശ്യവും ബിഗ്ബോസ് തുടങ്ങുമ്പോൾ റിവീൽ വരും ബിഗ്ബോസ് മാറ്റമുണ്ട് എന്ന രീതിയിൽ. കഴിഞ്ഞ മൂന്ന് പ്രാവശ്യം അങ്ങനെ പറഞ്ഞു എങ്കിലും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്രാവശ്യത്തെ ബിഗ്ബോസ് സീസൺ ഫോർ വളരെയധികം കളറായിത്തന്നെയാണ് മാറ്റിയിരിക്കുന്നത്. അതിൽ എടുത്തു പറയേണ്ടത് ബിഗ്ബോസ് ഹൗസ് തന്നെയാണ്.
പിന്നീട് എടുത്തു പറയേണ്ടത് ഇതിലെ മത്സരാർത്ഥികളും. വളരെ കളറാക്കാനും പ്രോസ്പെക്ടീവ് വ്യത്യാസമുള്ള ആളുകളെയാണ് കൊണ്ട് വന്നിരിക്കുന്നത്. കഴിഞ്ഞ വര്ഷം വരെ ബിഗ്ബോസിൽ കൊണ്ടുവന്നത് കുറച്ചു മിനിസ്ക്രീൻ പ്രേക്ഷകർ കുറച്ചു ഫെയ്മസ് ആയവർ ഫെയ്മസ് ആകാത്തവർ കുറച്ചു ബിഗ്സ്ക്രീൻ പ്രേക്ഷകർ. അവർക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിലുള്ളവരെയായിരുന്നു കൊണ്ടുവന്നിരുന്നത്. ഇപ്രാവശ്യം അങ്ങനെയല്ല. സോഷ്യൽമീഡിയയിൽ വൈറലായ ലെസ്ബിയൻ ഹോട്ട് മോഡൽ അടങ്ങുന്നവരെയാണ് എത്തിച്ചിരിക്കുന്നത്.
ഫിറ്റ്നെസ് ഫ്രീക്ക് ഉൾപ്പെടെ അതും പലരീതിയിൽ. അതിജീവനത്തിലേക്കാണ് ബിഗ്ബോസ് എത്തുന്നത്. അതിജീവിച്ച പെൺകരുത്തുകളുടെ ലിസ്റ്റ് തന്നെയാണ് ബിഗ്ബോസ് ഇപ്പോൾ പുറത്തുവിട്ട് കൊണ്ടിരിക്കുന്നത്. കുറച്ചു ആണുങ്ങൾ മാത്രമാണ് എത്തിയത് എങ്കിൽ പെൺതരികളെ കൊണ്ട് മൂടുകയാണ് ബിഗ്ബോസ് ഹൗസ്. അതിനോടൊപ്പം തന്നെ ജാനകി സുധീർ എന്ന് പറയുന്ന ഹോട്ട് മോഡലാണ് ആദ്യം വൈറലായ രണ്ടാമത്തെ കണ്ടസ്റ്റൻഡ്.
പിന്നീട് വന്നത് ജാസ്മിൻ മൂസ എന്ന ലെസ്ബിയനും. ഇദ്ദേഹത്തിന് ഒരു കപ്പിൾ കൂടി ഉണ്ട്. അവരുടെ ഇൻട്രോ വീഡിയോയിൽ വ്യക്തമായ കാര്യം. ഗേൾ ഫ്രണ്ട് എന്ന് പറഞ്ഞ് ജാസ്മിൻ പരിചയപ്പെടുത്തുമ്പോൾ മലയാളികൾ ഞെട്ടുകയായിരുന്നു ഗേൾഫ്രണ്ടോ എന്നുള്ള രീതിയിൽ. പിന്നീടാണ് ഇവർ ഒരു ലെസ്ബിയൻ കപ്പിളാണ് എന്നുള്ള കാര്യം മനസ്സിലാക്കിയത്. എന്തായാലും മലയാളികൾ ചിന്തിക്കാത്ത രീതിയിലേക്കാണ് ബിഗ്ബോസ് മാറിമറിയുന്നത്.