അദ്യാപകന്റെ പീഡനത്തെ തുടർന്ന് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ആ,ത്മ,ഹ,ത്യ,ക്ക്. ശ്രമിച്ചു വെല്ലൂർ ജില്ലയിൽ കാട്ട്പാടിക്ക് സമീപം തിരുവല്ലത്തുള്ള സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആ,ത്മ,ഹ,ത്യ. ശ്രമം നടത്തിയത്. സംഭവത്തിൽ മുരളികൃഷ്ണ എന്ന അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മുരളികൃഷ്ണ-നെ കുറിച്ച് ഇതിനു മുമ്പും ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു എന്നും രക്ഷിതാക്കൾ പറയുന്നു. പെൺകുട്ടിയുടെ അമ്മ പത്ത് ദിവസം മുമ്പ് സ്കൂളിലെത്തി മുരളികൃഷ്ണ -നോട് മകളെ ഇനി ശല്യപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഇനി ശല്യം ചെയ്താൽ പോലീസിൽ പരാതി നൽകും എന്നും പറഞ്ഞിരുന്നു.
എങ്കിലും അദ്ധ്യാപകൻ ശല്യപ്പെടുത്തുന്നത് തുടർന്ന് കൊണ്ടേയിരുന്നു. രണ്ട് ദിവസം മുമ്പ് പെൺകുട്ടിക്ക് കത്തും നൽകി. റാണിപ്പെട്ട് ജില്ലയിലെ ജീക്കാപുരത്തെ ഹൗസിംഗ് ബോർഡ് കോളനിയിലെ വീട്ടിലേക്ക് വരണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഇതേ കുറിച്ച് രക്ഷിതാക്കളോട് പറഞ്ഞു കരഞ്ഞ പെൺകുട്ടി കഴിഞ്ഞ ദിവസം സ്കൂളിൽ പോയതും ഇല്ല. രക്ഷിതാക്കൾ സമാദാനപ്പെടുത്തി എങ്കിലും കുട്ടി കരഞ്ഞു കൊണ്ടേയിരുന്നു.
തുടർന്ന് വീട്ടിലുണ്ടായിരുന്ന വാർണിഷ് എടുത്തു കുടിച്ചു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ബോധരഹിതയായ പെൺകുട്ടിയെ വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ തിരുവല്ലം പോലീസിൽ പരാതി നൽകി.തുടർന്ന് പോക്സോകേസ്സിൽ അദ്യാപകനെ അറസ്റ്റ് ചെയ്തു.