അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ പ്രശസ്ത യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസർ ആണ് അവർ

ലോകമറിയുന്ന ലോകം ആദരിക്കുന്ന ഈ സാമൂഹിക പ്രവർത്തകിയെ ആ ബസ്റ്റാൻഡിൽ ഉള്ളവർ തിരിച്ചറിയുന്നില്ല എന്ന് കാണുമ്പോൾ ഒന്ന് ഉറപ്പിക്കാം നമ്മുടെ കണ്ണിൽ വെള്ളയും വെള്ളയും ഇട്ട പരിഷ്കാരികൾ മാത്രമാണ് സാമൂഹികപ്രവർത്തകർ വർഷത്തിൽ പലതവണ അമേരിക്കയിലെയും യൂറോപ്പിലെയും പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായി ചെന്ന് ക്ലാസ്സെടുക്കുന്ന ലോകമറിയുന്ന മഹതിയാണ് കാസർഗോഡ് ചെറുക്കള ബസ്റ്റാൻഡിൽ നിലത്തിയിരിക്കുന്ന ആ സ്ത്രീജന്മം ദയാബായിയെ അറിയാത്തവർക്ക് വേണ്ടി.

പാലാ പൂവരണി പുല്ലാട്ട് മത്തായിയുടെയും ഏലി കുട്ടിയുടെയും മകളായി പാലായിൽ ജനിച്ച മേഴ്സി മാത്യു കന്യാസ്ത്രീയാകാൻ ബിഹാറിലെ ആസരി ബാർകോൺവെന്റിൽ എത്തിയാ പതിനാറുകാരി മേഴ്സി മാത്യു ബിഹാറിലെ കോൺവെന്റ് ജീവിതത്തിനിടയിലും ഗ്രാമവാസികളുടെ ദുരിതപൂർണമായ ജീവിതം കണ്ട് വേദനിച്ചവൾ ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതയതോടെ കന്യാസ്ത്രീ പരിശീലനം പൂർത്തിയാകാതെ മഠത്തിൽ നിന്നും പുറത്തുവന്നു

ദൈവസഭയിൽ അല്ല പാവപ്പെട്ട മനുഷ്യരുടെ വേദനയിലാണ് ദൈവം ഇരിക്കുന്നത് എന്ന തിരിച്ചറിവ് നേടി ഉന്നത ബിരുദങ്ങളും ആവശ്യത്തിനു പണവും ഉണ്ടായിരുന്നിട്ടും കിട്ടാംമായിരുന്ന സുഖപ്രദമായ ജോലി ഉപേക്ഷിച്ച് അവർ ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്തു മധ്യപ്രദേശിലെ ഏറ്റവും പിന്നോക്ക വിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ കൂടെ ഗ്രാമത്തിൽ അവരിലൊരാളായി ജീവിക്കാൻ തുടങ്ങി നഗരത്തിലെ മോടി കൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച്

ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചു കടത്തിണ്ണകളിലും റെയിൽവേ സ്റ്റേഷൻ തറകളിലും അന്തിയുറങ്ങി അവരോടൊപ്പം കൂലി പണിയെടുത്തു സ്വന്തം പേര് പോലും ഉപേക്ഷിച്ചു ദയാബായി ആയി ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായി കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പൊരുതി ആദിവാസികൾക്ക് വേണ്ടി പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി

നിരവധി മർദ്ദനങ്ങൾക്ക് ഇരയായി പല്ലുകൾ കൊഴിഞ്ഞു എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല സഹനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും വഴികളിലൂടെ അവർ മുന്നേറി അവരുടെ ശ്രമഫലമായി ഗ്രാമത്തിൽ വിദ്യാലയവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായി അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു അവർക്കായി നിയമം യുദ്ധങ്ങൾ നടത്തി ഝാൻസി റാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങൾതോറും സഞ്ചരിച്ചു

അവരുടെ ഭാഷയിൽ സംസാരിച്ചു തെരുവ് നാടകങ്ങളും കവിതകളും പാട്ടും ഒക്കെ ആശയ പ്രചാരണത്തിനായി ഉപയോഗിച്ചു സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു അമ്മ വനിതാ വുമൺ ഓഫ് ദി ഇയർ പുരസ്കാരം 2007 വീജിൽ ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് അവാർഡ് അയോധ്യ രാമായണം ട്രസ്റ്റിന്റെ ജനനീ ജാഗ്രതി അവാർഡ് സ്വിറ്റ്സർലാൻഡിലെ കേളീ വുമൺ ഓഫ് ദി ഇയർ അവാർഡ്

കേരളത്തിലെ സുരേന്ദ്രനാഥ് ട്രസ്റ്റ് അവാർഡ് മികച്ച സാമൂഹിക പ്രവർത്തകിക്കുള്ള 2001ലെ ധർമ്മ ഭാരതി ദേശീയപുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാൽ കേരളത്തിൽ ജനങ്ങളുടെ ആദരവ് പിടിച്ചുപറ്റാനുള്ള ഗ്ലാമർ ഈ സ്ത്രീക്ക് ഇല്ലാതെപോയി.

Leave a Reply

Your email address will not be published. Required fields are marked *