വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി ആ,ത്മ,ഹ,ത്യ. ചെയ്തു. ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷാണ് മ,രി,ച്ച,ത്. കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലിൽ ഇന്ന് പുലർച്ചെ രണ്ടിനാണ് സംഭവം. അരക്കിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അതിക്രമം നടത്തുകയായിരുന്നു. വീടിൻറെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പിന്റെ ഗോവണി ഉപയോഗിച്ച് ഇരുനില വീടിൻറെ മുകളിൽ കയറുകയും വാതിൽ തകർത്ത് കിടപ്പുമുറിയിൽ തീ വെക്കുകയായിരുന്നു.
വീട്ടിൽ നിന്നും തീ ആളിപ്പടരുന്നത് കണ്ട് അയൽവാസി ബഹളം വെച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികൾ ഓടി എത്തിയപ്പോൾ വീടിൻറെ ടെറസ്സിൽ നിന്നും ഇറങ്ങിവന്ന രത്നേഷ് ദേഹമാസകലം പെട്രോൾ ഒഴിക്കുകയും കുടിക്കുകയും ചെയ്ത് ശേഷം തീ കൊളുത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ശരീരം ആകെ തീ ആളിപ്പടർന്ന് വീട്ടിലേക്കുള്ള ഗെയ്റ്റിന് സമീപം രത്നേഷ് വീണു.
യുവതിക്കും സഹോദരനും സഹോദര ഭാര്യക്കും പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല. യുവതിയുടെ വിവാഹം ഏപ്രിലിൽ നിശ്ചയിച്ചതായിരുന്നു. രത്നേഷ് ഇലക്ട്രീഷനാണ്. രത്നേഷിന്റെ മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലൂടെ മോർച്ചറിയിലേക്ക് മാറ്റി.നാദാപുരം dysp tp ജേക്കബ് വലയം ci എ അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.