വർക്കലതീപിടുത്തം; നിഹുലിന്റെ “മൊഴി” പുറത്ത്, ഇപ്പോഴും ഞെട്ടൽ മാറാതെ നാട്ടുകാർ

വർക്കലയിൽ വീടിന് തീ പടർന്ന് അഞ്ചു പേർ ശ്വാസം മുട്ടി മ,രി,ച്ച. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. ആയന്തി പന്തുവിളയിൽ വീട്ടിൽ അഗ്നിബാധയിൽ പൊള്ളലേറ്റും ശ്വാസം മുട്ടിയും മരിച്ച മാതാ പിതാക്കൾ അടക്കമുള്ളവർ പ്രിയപ്പെട്ടവരുടെ ഓർമകളിലെ തീരാ നോവാണ്. ആയന്തി പന്തുവിളയിൽ രാഹുൽ വിലാസത്തിൽ ആർ പ്രതാപൻ, ഭാര്യ ഷേർളി, മകൻ അഖിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ എട്ടുമാസം പ്രായമായ റയാൻ എന്നിവരാണ് മരിച്ചത്.

അഭിരാമിയുടെ ഭർത്താവും രാഹുലിന്റെ സഹോദരനുമായ നികുൽ ഇപ്പോൾ ആശുപത്രിയിൽ പൊള്ളലേറ്റ് പരിക്കുകളോടെ തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുന്ന നികുലി -ന്റെ “മൊഴി” പുറത്തു വന്നു. തീ പിടുത്തതിന്റെ കാരണം അറിയില്ലെന്ന് നികുലിന്റെ “മൊഴി”. അയൽ വീട്ടിൽ നിന്നും ഫോൺ വന്നപ്പോഴാണ് തീ പിടുത്തം അറിയുന്നത്. വീടിന് പുറത്ത് തീയും പുകയും ഉയരുന്നതാണ് ആദ്യം കണ്ടതെന്നും പോലീസിന് “മൊഴി” നൽകി.

അപകടം ആസൂത്രിതമല്ലെന്ന നിഗമനം ശരിവെക്കുന്നതാണ് നികുലിന്റെ “മൊഴി” എന്നാണ് പോലീസിന്റെ വിലയിരുത്തൽ. വർക്കലയിലെ വൻ ദുരന്തം വീട്ടിൽ അവശേഷിപ്പിച്ച ഏക ആൾ നികുൽ ആണ്. നികുലിന്റെ ഭാര്യയും കുഞ്ഞും അച്ഛനും അമ്മയും സഹോദരനും മ,രി,ച്ചു. ഗുരുതരമായി പൊള്ളലേറ്റ് ഇരുപത്തിരണ്ട് ദിവസമായി ആശുപത്രിയിൽ കഴിയുന്ന നികുൽ സംസാരിക്കാൻ ആവുന്ന അവസ്ഥയിലേക്ക് എത്തിയതേ ഉള്ളൂ.

എങ്കിലും അപകടത്തിന്റെ കാരണത്തെ കുറിച്ച് അടക്കം അറിയാമെന്ന പ്രതീക്ഷയിലാണ് “മൊഴി”- യെടുത്തത്. എന്നാൽ നികുൽ പറഞ്ഞത് ഇത്രമാത്രം. തീ പിടുത്തതിന്റെ കാരണം ഇതുവരെ കണ്ടെത്തിയതിൽ നിന്ന് വെത്യസ്തമായ വിവരങ്ങളൊന്നും ഈ “മൊഴി”-യിലില്ല. എങ്കിലും ചില നിഗമനത്തിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *