ബിഗ്ഗ് ബോസ്സ് വീട്ടിലും മമ്മൂക്കതന്നെ! വില്ലനായിട്ടഭിനയിക്കണം …

അങ്ങനെ വലിയ ആഗ്രഹമൊന്നും ഇല്ല. മമ്മൂക്കയുടെ വില്ലനായി അഭിനയിക്കണം അത്രേ ഉളളൂ. ഈ വാക്കുകൾ ബിഗ്‌ബോസ് മലയാളം സീസൺ ഫോർ കണ്ടസ്റ്റണ്ടും നടനും ബോഡി ബിൽഡറുമായ റോൺസെൻ വിൻസെന്റ് -ന്റേതാണ് ടെലിവിഷൻ നടനായി പേര് എടുത്തു വരുന്ന റോൻസൻ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് അഭിനയ രംഗത്തേക്ക് എത്തിയത്. റോൺസന്റെ അച്ഛൻ റോണി വിൻസന്റ് ലെനിൻ രാജേന്ദ്രന്റെ പ്രശസ്തമായ ചലച്ചിത്രം മലയാളത്തിലെ എവർഗ്രീൻ സിനിമ ചില്ല് -ലെ നായകനായിരുന്നു.

ഈ സിനിമയിൽ മനുജോർജ് എന്ന നായകനെ അവതരിപ്പിച്ച റോണി വിൻസന്റ് എന്നും സിനിമ പ്രേമികളുടെ ഫേവറൈറ്റാണ്. ഓ എൻ വി, എംപി ശ്രീനിവാസൻ ടീമിന്റെ മനോഹര ഗാനങ്ങൾ ചില്ല് എന്ന ചലച്ചിത്രത്തെ അനശ്വര മാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആ റോണി വിൻസെന്റിന്റെ മകൻ റോൻസൻ വിൻസന്റ് ബിഗ്‌ബോസ് കിരീടം കൊണ്ടേ തിരിച്ചു പോകൂ എന്ന നിശ്ചയ ദാർഢ്യത്തിലാണ്.

ബോഡി ബിൽഡറും ടെലിവിഷൻ നടനും ഒക്കെ ആയ റോൻസൻ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കുക എന്നത് ആവേശമായി മനസ്സിൽ കൊണ്ടുനടക്കുന്നവൻ. ബിഗ്‌ബോസിലെ ജീവിതം തൻറെ കരിയറിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്നത് ഉറച്ചു വിശ്വസിക്കുകയാണ് റോൻസൻ.

വിജയകരമായി മാറിയ മൂന്ന് സീസണുകൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ബിഗ്‌ബോസ് മലയാളം സീസൺ ഫോർ ആരംഭിച്ചത്. ഇത്തവണയും മോഹൻലാൽ തന്നെയാണ് അവതാരകൻ. ജീവിതത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ള പതിനേഴ് കണ്ടസ്റ്റണ്ടുകളുമായി ആരംഭിച്ച സീസൺ ഫോർ പൊടിപാറും എന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *