പെൺകുട്ടി മൊഴി പറഞ്ഞത് ഇങ്ങനെ…. സംഭവം എറണാകുളത്ത്…

പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനാറ് വയസ്സുകാരി പ്രസവിച്ച സംഭവത്തിൽ ഇരുപത്തി മൂന്ന് കാരനായ കാമുകനെ തിരഞ്ഞ് പോലീസ്. കൈതാരം സ്വദേശിനിയായ പെൺകുട്ടിയാണ് കഴിഞ്ഞ ആഴ്ച്ച വീട്ടിൽ പ്രസവിച്ചത്. ഗർഭിണിയാണെന്ന വിവരം കുട്ടി വീട്ടുകാരിൽ നിന്നും മറച്ചു വെക്കുകയായിരുന്നു.വയർ വേദനയെ തുടർന്ന് പലതവണ അടുത്തുള്ള ഹോമിയോ ക്ലിനിക്കിൽ കൊണ്ടുപോയെങ്കിലും ഗർഭിണിയാണെന്ന് അറിഞ്ഞില്ല.പിന്നീട് വയറു വേദന കടുത്തതോടെ കൊണ്ടുപോയപ്പോഴാണ് ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞത്.

ഒരാഴ്ചമുമ്പ് പെൺകുട്ടി വീട്ടിൽ പ്രസവിച്ചു. തുടർന്ന് അമ്മയെയും കുഞ്ഞിനേയും ശിശുഭവനിലേക്ക് മാറ്റി പിന്നീട് വിതക്ത ചികിത്സക്കായി എറണാംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൈൽഡ്‌ ലൈൻ പ്രവർത്തകരാണ് പോലീസിൽ പരാതിനൽകിയത്.അന്വേഷണത്തിൽ അയൽവാസിയായ ഇരുപത്തി മൂന്ന് കാരൻ കാമുകനാണ് കുഞ്ഞിൻറെ അച്ഛൻ എന്ന് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്.

പക്ഷെ ചേട്ടനെ ഒന്നും ചെയ്യല്ലേ എന്ന് മാത്രമാണ് പെൺകുട്ടി പറയുന്നത് കൂടുതൽ വിവരങ്ങൾ പറയാൻ കുട്ടി തയ്യാറാവുന്നില്ല.തൊണ്ണൂറ്റി ആര് ശതമാനത്തിലേറെ മാർക്കോടെയാണ് പെൺകുട്ടി SSLC പാസ്സായത്. പ്ലസ്സ് വണ്ണിലും നന്നായി പഠിക്കുന്നുണ്ടായിരുന്നു.പെൺകുട്ടിയും കുഞ്ഞും ഇപ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *