കുഞ്ഞിന്റെ കരച്ചിൽകേട്ട് എഴുന്നേറ്റു പെട്ടെന്ന് ചുമരിൽ നിന്ന് ചില അസ്വാഭാവികമായ ശബ്ദങ്ങൾ പന്തികേട് തോന്നിയതോടെ മറ്റ് ഏഴ് പേരെയും കൂട്ടി വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഓടി അഞ്ചുമിനിറ്റിനുള്ളിൽ കണ്മുൻപിൽ സംഭവിച്ചത്. ആ സംഭവം വിശ്വസിക്കാനാവാതെ ഒരു കുടുംബം ദൈവം കാത്തു എന്നല്ലാതെ മറ്റൊന്നും പറയാൻ ഇവർക്ക് ആകുന്നില്ല എല്ലാം ഭാഗ്യം എന്നു മാത്രമാണ് ഇടപ്പാറ്റ യൂസഫ് ഗുരുക്കൾ പറയുന്നത് ഇത്രയും നാൾ താമസിച്ച വീട് നിലംപൊത്തി വീണിട്ടും താനും കുടുംബവും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് യൂസഫ്.
അതിനു നിമിത്തമായതാകട്ടെ പേരക്കുട്ടി ആയ കുഞ്ഞ് റേജയും ശനിയാഴ്ച പുലർച്ചെയാണ് കരുവാരകുണ്ട് അക്കരപ്പുറം യൂസഫ് ഗുരുക്കളുടെ വീട് തകർന്നത് ഓടിട്ട ഇരുനില വീട് അപ്പാടെ നിലംപൊത്തിയപ്പോൾ വീടിന്റെ മുന്നിൽ നിന്ന് ഈ നടുക്കുന്ന കാഴ്ച കാണുകയായിരുന്നു യൂസഫും കുടുംബവും നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ നാല് കുട്ടികളടക്കം എട്ട് പേർ ആ വീടിന് അടിയിൽ കുടുങ്ങി പോവുമായിരുന്നു എന്ന് യൂസഫ് പറിയുന്നു
പതിവുപോലെ അന്നും കുടുംബാംഗങ്ങളെല്ലാം ഭക്ഷണം കഴിച്ച് ഉറങ്ങുകയായിരുന്നു എന്നാൽ പുലർച്ചെ രണ്ടുമണിയോടെ യൂസഫിന്റെ പേരമകൾ ഫാത്തിമ റെജ കരഞ്ഞ് ഉണർന്നു മകൾ നിർത്താതെ കരച്ചിൽ തുടർന്നതോടെ റെജയുടെ മാതാവ് ജെസീനയും എഴുന്നേറ്റു കരഞ്ഞുകൊണ്ടിരുന്ന മകളെ ഉറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചുമരുകളിൽ നിന്ന് ജെസീന ചില ശബ്ദങ്ങൾ കേട്ടത് ചുമർ വിണ്ടുകീറുന്നതിന്റെയും മണ്ണ് പ്പൊടിയുന്നതിന്റെയും ശബ്ദമായിരുന്നു അത് എന്തോ സംഭവിക്കുന്നതായി തോന്നിയതോടെ ജെസീന മറിച്ചൊന്നും ചിന്തിച്ചില്ല ഉടൻതന്നെ മകളെയും എടുത്തു തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭർത്താവിന്റെ പിതാവ് യൂസഫിനെ വിളിച്ചുണർത്തി
വീടിന് എന്തോ സംഭവിക്കുന്നു എന്ന് മനസ്സിലായതോടെ യൂസഫും മറ്റുള്ളവരും കുട്ടികളെയും എടുത്ത് പുറത്തേക്ക് ഓടി എട്ടുപേരും വീട്ടിൽനിന്ന് പുറത്തിറങ്ങി 5 മിനിറ്റ് കഴിഞ്ഞതോടെ അവരുടെ കണ്മുൻപിൽ വീട് തകർന്നു വീഴുകയായിരുന്നു അപകടം മണത്തതോടെ വേഗത്തിൽ പുറത്തിറങ്ങാൻ പറ്റിയതും വീട്ടിലെ kസാധനങ്ങൾ ഒന്നും എടുക്കാൻ ശ്രമിക്കാതിരുന്നതുമാണ് രക്ഷപ്പെടാൻ കാരണമെന്ന് യൂസഫ് പറഞ്ഞു അതിനേക്കാളേറെ പേരമകൾ റെജ കരഞ്ഞു ഉണർന്നതും വലിയ നിമിത്തമായി വീടിന്റെ മുകൾ നിലയിൽ ആരും കിടക്കാറുണ്ടായിരുന്നില്ല