ബിഗ്‌ബോസ് സീസൺ ഫോറിൻറെ മൂന്നാമത്തെ എപ്പിസോഡാണെങ്കിലും അവർ ജീവിച്ചു തുടങ്ങിയിട്ട് രണ്ടാമത് ദിവസമേ ആയിട്ടുള്ളൂ. അവർ ടാസ്ക്കുകളെ നേരിട്ട് തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ഇന്നലെ ഒരു ഫിസിക്കൽ ടാസ്ക്ക് ഉണ്ടായിരുന്നു. മജീഷ്യനായ് അശ്വിനാണ് വിജയിച്ചത്. എന്നാൽ ഇന്നും ഒരു ഫിസിക്കൽ ടാസ്ക്ക് ഉണ്ടായിരുന്നു അത് പാവകൾ കൈവശം വെക്കുന്ന ടാസ്‌ക്കാണ്. അത് വളരെയധികം പ്രത്യേകതയും ഇമ്പോർട്ടന്റും ഉള്ള ടാസ്ക്കാണ്. ആ ടാസ്ക്കിൽ പാവകളില്ലാത്തത് പന്ത്രണ്ട് പേരാണ് ആ പന്ത്രണ്ട് പേരും ബിഗ്‌ബോസ് ഹൗസിന് പുറത്തായിരുന്നു.
അവസാനം ഇവരിൽ അകത്തേക്ക് കയറാനായി മത്സരം വെച്ചു ഒരു കമ്പിയുടെ മുകളിലൂടെ ബോളുകൾ കൊണ്ടുപോയി അപ്പുറത്തു കൊണ്ടിടുന്നതായിരുന്നു മത്സരം. ഈ രണ്ട് മത്സരത്തിൽ ദിൽഷ ആദ്യമൊന്ന് പതറിയെങ്കിലും അപർണ്ണ മുന്നേറുന്നത് കണ്ട് ദിൽഷക്ക് വാശിയായി. എല്ലാവരും ദിൽഷയെ സപ്പോർട്ട് ചെയ്തു.ദിൽഷ വിജയിക്കുകയും ബിഗ്‌ബോസ് വീട്ടിലേക്ക് കയറുകയും ചെയ്തു.
എന്നാൽ അപർണ്ണ ബിഗ്‌ബോസ് വീട്ടിന് പുറത്തേക്ക് ആവുകയായിരുന്നു. അഞ്ച് മത്സാർത്ഥികളെ ഒഴിച്ച് ബാക്കി പന്ത്രണ്ട് പേരെ പുറത്തു നിറുത്തിയാണ് കളി തുടങ്ങിയത്.അശ്വിൻ അടക്കം ഈ ടാസ്ക്കിൽ വെളിയിൽ ആയിരുന്നു.ഏറ്റവും കൂടുതൽ സ്ത്രീകൾ പുറത്തുതന്നെ ആയിരുന്നു.
എന്നാൽ അവിടെ കണ്ടത് ദിൽഷയും അപർണ്ണയും അടികൂടുന്നതായിരുന്നു. അവർ തമ്മിലുള്ള വാശിയും തർക്കവും മത്സരവും തന്നെയായിരുന്നു നമ്മൾ കണ്ടത്.അതിൽ അപർണ്ണ പുറത്താവുകയും ദിൽഷ ഒരൊറ്റ കളികൊണ്ട് അകത്താവുകയുമായിരുന്നു.