ദേഷ്യം വന്നാൽ നിയന്ത്രണം വിടുന്ന പ്രകൃതക്കാരനാണ് നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി.അതായത് ദേശ്യം വരുമ്പോൾ അദ്ദേഹം ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ആ സമയം ഫോണൊക്കെ വലിച്ചെറിഞ്ഞ് കലിതുള്ളും. എന്നാൽ അടുത്ത സെക്കന്റിൽ തന്നെ അതങ്ങു പോവുകയും ചെയ്യും. വലിയൊരു തിരമാല വന്ന് പോകും പോലെ അല്ലങ്കിൽ സുനാമിയൊക്കെ അടിക്കുമ്പോലെയാണ് അത്. എന്നാൽ മോഹൻലാൽ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തനാണ്. സീരിയസ് ആണെങ്കിൽ പോലും അത് നമ്മൾ അറിയില്ല. പുറത്തു കാണിക്കില്ല.
കീർത്തിചക്ര യിലൊക്കെ അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ നാല്പത്തി അഞ്ച് ദിവസത്തോളം ഒരുമിച്ച് ഉണ്ടായിരുന്നു. ആറാട്ടിലും അങ്ങനെതന്നെ. ഇതാണോ ലാലേട്ടൻ എന്ന് നമുക്ക് തോന്നി പോകും. താൻ മോഹൻലാൽ എന്ന വലിയ നടനാണെന്നും ഇത്രയും അവാർഡുകളൊക്കെ വാരിക്കൂട്ടി ലോകം മുഴുവൻ ആരാധകരുള്ള ഇത്രയധികം ഫാൻസുള്ള ആളാണ് താനെന്നും അദ്ദേഹത്തിന് അറിയില്ല എന്ന് തോന്നും. അത്രക്കും ഡൌൺ ടു എർത്തായി നമ്മളുമായി ഒക്കെ അദ്ദേഹം ഇടപഴകും.
ഈ വാക്കുകൾ നടനും നിർമാതാവും തിയേറ്റർ ഉടമയും ഒക്കെയായ ബൈജു എഴുപുന്നയുടേതാണ്. ഏഴുപുന്നത്തരകനിൽ വെച്ച് തുടങ്ങിയതാണ് മമ്മൂട്ടിയുമായുള്ള തന്റെ സൗഹൃദം എന്നും മമ്മൂക്ക ഒപ്പം കൊണ്ട് നടക്കുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായി മാറാൻ തനിക്ക് ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട് എന്നും ബൈജു എഴുപുന്ന കൂട്ടിച്ചേർക്കുന്നു.
മമ്മൂട്ടിക്കൊപ്പം മധുര രാജയിലും മോഹൻലാലിനൊപ്പം ആറാട്ടിലും മുഴുനീള കഥാപാത്രമായി അഭിനയിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട് എന്നും ബൈജു എഴുപുന്ന കൂട്ടി ചേർക്കുന്നു.ഈ കഴിഞ്ഞ നാളുകളിൽ ഇരു സൂപ്പർ താരങ്ങൾക്കുമൊപ്പം അഭിനയിക്കുകയും അവർക്കൊപ്പം അടുത്തിടപഴകുകയും ഒക്കെ ചെയ്ത ബൈജു എഴുപുന്ന ഇരു താരങ്ങളെയും താരതമ്യം ചെയ്ത് രസകരമായി സംസാരിച്ചിരിക്കുന്നത് ക്ലബ്ബ് FM -ന് നൽകിയ അഭിമുഖത്തിലാണ്.