നടി ആ,ക്ര,മി,ക്കപ്പെട്ട കേസിൽ ദിവീപിന്റെ ഭാര്യ കാവ്യ മാധവന്റെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം എന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ട ശേഷം ലാപ്ടോപ് കാവ്യയ്ക്കാണ് കൈമാറിയത് എന്ന് പറഞ്ഞിരുന്നു. മാത്രമല്ല കേസിൽ ബാലചന്ദ്രകുമാർ ആരോപിച്ച വിഐപിയെ ഇക്ക എന്ന് അഭിസംബോധന ചെയ്ത് കാവ്യ ചില കാര്യങ്ങൾ ചോദിച്ചതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു ഈ കാര്യങ്ങളെല്ലാം ചോദിച്ചറിയുകയാണ് ലക്ഷ്യം. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ ചോദ്യം ചെയ്യലിൽ ‘മാഡത്തിന്റെ’ റോൾ വലുതാണെന്ന് പറയുകയാണ് ബാലചന്ദ്രകുമാർ. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.കേസിൽ കാവ്യയെ പറ്റി ഇന്ന് പൊലീസ് ചോദിച്ചത് പുറത്ത് പറയാൻ സാധിക്കില്ല. എന്നാൽ കേസിലെ മാഡത്തിന്റെ റോൾ വളരെ വലുതാണെന്ന് പോലീസ് കരുതുന്നു.
മാഡവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഇപ്പോൾ പറയുവാൻ നിർവ്വാഹമില്ല. മാഡം വെളിച്ചത്ത് വരിക തന്നെ ചെയ്യും. യാഥാർത്ഥ്യങ്ങൾ പുറത്തുവരും. കേസിലെ മാഡത്തിന്റെ പങ്കും പതിയെ പതിയെ വെളിച്ചത്ത് വരുമെന്ന് തന്നെയാണ് വിശ്വാസം. ഒരു പെണ്ണിന് വേണ്ടി ചെയ്ത് താൻ കുടുങ്ങി പോയെന്ന് ദിലീപ് പറഞ്ഞതായി ഞാൻ കേട്ടതാണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ബൈജുവിനോടാണ് ഇക്കാര്യം പറഞ്ഞത്. ഇത് പറഞ്ഞത് പുറകിലേക്ക് കൈ ചൂണ്ടിയിരുന്നു. ആ സ്ത്രീ പക്ഷേ ആരാണെന്ന് തനിക്ക് അറിയില്ല. അവരിലേക്ക് അന്വേഷണ സംഘം ഉടൻ എത്തും.എന്നോട് പോലീസ് ചോദിച്ച ചോദ്യങ്ങളിൽ നിന്നും തനിക്ക് അതാണ് മനസിലായത്.