പൃഥിരാജിന്റെ “ജനഗമന”-യുടെ ഒഫീഷ്യൽ ട്രെയ്ലർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ശരിക്കും ഒരു പൂർണ്ണ സിനിമ കാണുന്നപോലെ. വരാനിരിക്കുന്ന സിനിമ എത്രമേൽ ഗൗരവതരവും ആകാംഷ ഉണർത്തുന്നതുമാണെന്ന് തെളിയിക്കുന്നതാണ് നാലേകാൽ മിനുട്ടിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലർ. ഇത് കണ്ടാൽ സിനിമ കാണാൻ ആഗ്രഹിച്ചുപോകും അമ്മാതിരി പിരിമുറുക്കവും അവതരണ രീതിയുമാണ് ട്രെയിലറിൽ നമ്മൾ കാണുന്നത്. അബ്ബാസ് ജാഫർ അതൈനി എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത് എന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നതാണ്.
ചിത്രത്തിൽ പോലീസ് ഓഫീസറായി എത്തുന്ന സുരാജ് വെഞ്ഞാറംമൂട് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നേരത്തെ പൃഥ്വിരാജിന്റെ ഒരു ഡയലോക് ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ് സാറേ ഇത് എന്നത് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് പിന്നാലെ ഇപ്പോൾ എത്തിയ ട്രെയ്ലർ കണ്ട് ആവേശത്തോടെ പ്രതികരിക്കുകയാണ് ആരാധകർ.
പൃഥ്വിരാജിന്റെ അവസാനത്തെ ആ ചിരി രോമാഞ്ചം. എന്റെ മോനെ അവസാനത്തെ ആ സീനും രാജുവേട്ടന്റെ ആ നടത്തവും “ജനഗണമന” ഇത് ഒരു ഒന്നൊന്നര പടമായിരിക്കും. ലാസ്റ്റ് ten സെക്കൻഡ്സ് ഉണ്ടാക്കിയ ഓളം ചെറുതല്ല. ആ അപ്പൂപ്പനോട് കാന്റീൻ വെളിയിൽ ഉണ്ടെന്ന് പറഞ്ഞത് എന്തിനെന്ന് മനസ്സിലായില്ലേ. ഇത്തരത്തിൽ നിരവധി പ്രതികരണങ്ങളാണ് വീഡിയോക്ക് ചുവട്ടിൽ വന്ന് കൊണ്ടിരിക്കുന്നത്.
“ജനഗണമന” ഒഫീഷ്യൽ ട്രെയ്ലർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ടിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നിർമിച്ച ഈ ചിത്രത്തിന് ശരീസ് മുഹമ്മദ് ആണ് രചന നിർവഹിച്ചിരിക്കുന്നത്.പൃഥ്വിരാജിനൊപ്പം മമത മോഹൻദാസും സിദ്ധീക്കും ഒക്കെ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഏപ്രിൽ 28 -ന് ആണ് ചിതത്തിന്റെ റിലീസ് തിയ്യതി നിശ്ചയിച്ചിരിക്കുന്നത്.