ഒടുവില്‍ കുറ്റം സമ്മതിച്ച് “ദിലീപ്”.. “കാവ്യയ്ക്കും” കുരുക്ക്..!!

നടിയെ ആക്രമിച്ച കേസ്സിൽ നടൻ “ദിലീപ്” – നെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ കേസ്സ് വീണ്ടും സജീവമായിരിക്കുകയാണ്. കേസ്സിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള അന്വേഷണത്തിലുമാണ് ക്രൈംബ്രാഞ്ച്. പ്രതിപ്പട്ടികയിൽ ഉള്ളവരെയും സാക്ഷികളേയും കൂറ് മാറിയവരെയും എല്ലാം വീണ്ടും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നടൻ “ദിലീപ്” -നെ രണ്ട് ദിവസങ്ങളിലായി പതിനഞ്ച് മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്.

അതിന് പിന്നാലെ “ദിലീപ്” -ന്റെ ഭാര്യ “കാവ്യ മാധവനെ”- യും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ആരോപണങ്ങളെല്ലാം “ദിലീപ്” നിഷേധിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘം പറഞ്ഞത്. സംവിധയകാൻ ബാലചന്ദ്രകുമാർ തനിക്ക് എതിരെ പുറത്തു വിട്ട ശബ്ദ രേഖകൾ പലതും മിമിക്രിയാണെന്നാണ് “ദിലീപ്” അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ അതിൽ രണ്ടെണ്ണം തന്റേതാണെന്ന് “ദിലീപ്” സമ്മതിച്ചിട്ടുണ്ട്.

നിലവിൽ കേസ്സിലെ എട്ടാം പ്രതിയാണ് “ദിലീപ്” കേസ്സിലെ സാക്ഷികളെ സ്വാധീനിക്കാൻ “കാവ്യാ മാധവൻ” ശ്രമിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.അതോടൊപ്പം തന്നെ തന്റെ ഫോണിലെ വാട്സ് ആപ്പ് ചാറ്റുകൾ നശിപ്പിക്കുവാൻ സൈബർ വിതക്തനായ സായി ശങ്കറിന്റെ സഹായം ഉണ്ടായിരുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്.

വാട്സ് ആപ്പ് ചാറ്റുകൾ നശിപ്പിക്കുവാൻ ആരെയും ഏർപ്പെടുത്തിയിട്ടില്ല. ഫോൺ ഹാങ്ങാവാതിരിക്കുവാൻ താൻ തന്നെയാണ് ചാറ്റുകൾ ഡിലീറ്റ് ചെയ്തത് എന്ന് സമ്മതിച്ചിരിക്കുകയാണ് “ദിലീപ്” ഇപ്പോൾ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്റെ കൈവശം ഇല്ലന്നും “ദിലീപ്” ആവർത്തിച്ചിട്ടുണ്ട്. കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും എന്നാണ് സൂചന. ക്രൈംബ്രാഞ്ച് adgp എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

Leave a Reply

Your email address will not be published. Required fields are marked *