നടന്‍ ഷാജു ഭാര്യ ചാന്ദ്‌നിക്ക് നല്‍കിയ സര്‍പ്രൈസ് കണ്ടോ കണ്ണുതുടച്ച് നടി വീഡിയോ വൈറല്‍

സിനിമിയിലും സീരിയലുകളിലും ചെറുതും വലുതമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് ഷാജു ശ്രീധര്‍. പ്രശസ്തയായ നടി ചാന്ദിനിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. തന്റെ മക്കള്‍ക്കൊപ്പമുളള ഷാജുവിന്റെ ടിക്ടോക് വീഡിയോകള്‍ ഏറെ വൈറലായിരുന്നു. അച്ഛന്റെയും അമ്മയുടെയും അഭിനയപാരമ്പര്യം കിട്ടിയിട്ടുളളവരാണ് രണ്ടു മക്കളും. നന്ദന,നീലാഞ്ജന എന്നിവരാണ് താരത്തിന്റെ മക്കള്‍. ചാന്ദനിയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. സുനിയെന്നാണ് ഷാജു ഭാര്യയെ വിളിക്കുന്നത്.

ചാന്ദിനിക്കായി മക്കളും ഷാജുവും ചാന്ദിനിക്ക് നല്‍കിയ സര്‍പ്രൈസ് സമ്മാനം ഒരുക്കുകയായിരുന്നു. ഒപ്പം മനോഹരമായ ഒരു വീഡിയോയും ഷാജു പങ്ക് വച്ചു.എന്റെ പ്രിയതമക്ക് വേണ്ടി, എന്റെ മാലാഖ കുട്ടികള്‍ ഒരുക്കിയ സര്‍പ്രൈസ്’എന്ന് പറഞ്ഞുകൊണ്ടാണ് ചാന്ദിനി കേക്ക് മുറിക്കുന്ന വീഡിയോ ഷാജു സോഷ്യല്‍ മീഡിയ വഴി പങ്കിട്ടത്. ഒപ്പം പ്രിയതമക്ക് ഒപ്പമുള്ള ചിത്രവും ഒരു കുറിപ്പും താരം പങ്ക് വച്ചു.എത്ര വിജയിച്ചാലും എന്നും നിന്റെ സ്നേഹത്തിനു മുന്‍പില്‍ തോല്‍ക്കുന്നതാണെനിക്കിഷ്ടം…എന്റെ സുനിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് ഷാജു ചിത്രത്തിന് ഒപ്പം കുറിച്ചത്.

അപ്രതീക്ഷിതമായി ലഭിച്ച സര്‍പ്രൈസ് കണ്ട് സന്തോഷം കൊണ്ട ചാന്ദ്നിയുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. പിറന്നാള്‍ സമ്മാനം കണ്ട് കണ്ണ് നിറഞ്ഞൊഴുകുന്ന ചാന്ദിനിയെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ചാന്ദിനി കരയുമ്പോള്‍ കണ്ണുനീര്‍ മക്കള്‍ തുടച്ചുനല്‍കുന്ന രംഗങ്ങളും ഏറെ ഹൃദയസ്പര്‍ശിയാണ്. തങ്ങളുടെ പ്രിയ താരത്തിന് ആശംസ നേര്‍ന്നുകൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *