ബിഗ്‌ബോസ് സീസൺ ഫോർ തുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു.ആദ്യമായി ലാലേട്ടൻ അവരെ എല്ലാവരെയും കണ്ടിരിക്കുന്നു.ഇനി നാളെ എവിക്ഷനാണ്. ഇപ്പോൾ എവിക്ഷനിൽ നിന്ന് രക്ഷപ്പെട്ടത് സുചിത്രയും, ബ്ലെസ്സലിയും, ഡെയ്‌സിയും, ജാസ്മിനും, സൂരജ് ഒക്കെയാണ് ബാക്കിയുള്ളവരെ കുറിച്ച് ഇനി അറിയുക തന്നെവേണം. അശ്വിനും നവീനും മാത്രമായിരുന്നു ഈ ഡെയ്ഞ്ചർ സോണിൽ നിന്ന് ഒഴിവായത്. ബാക്കി എല്ലാവരും എലിമിനേഷനലിൽ ഉണ്ടായിരുന്നു.
എന്നാൽ ബാക്കിയുള്ളവരുടെ റിസൾട്ട് നാളെപറയാം എന്ന രീതിയിലാണ് ലാലേട്ടൻ പോയത്. പക്ഷെ ഇതിൽ നിന്നും പുറത്തു പോകുന്നത് ജാനകി ആണെന്നാണ് എല്ലാവരും ഉറപ്പ് പറയുന്നത്.എന്നാൽ ജാനകിയാണെന്നതിന് സ്ഥ്രരീകരണം എവിടെനിന്നും വന്നിട്ടില്ല.പക്ഷെ ജാനകിയാണ് ഉഴപ്പൻ മട്ടിൽ നില്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യം പുറത്തു പോവുന്നത് ജാനകിയാണെങ്കിലും മറ്റുള്ളവരെ നെഞ്ചിൽ ലാലേട്ടൻ തീ കോരി ഇടുന്നതാണ് കാണുന്നത് .
എടുത്തു പറയേണ്ടത് ലക്ഷ്മിയെ തന്നെ. ലക്ഷിമിയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ളവർ ഇരിക്കുകയും ലക്ഷ്മിയോട് പ്രശ്നമുണ്ടാക്കുന്നവർ ഇരിക്കുകയും ചെയ്തപ്പോൾ ഇനി താനാണോ പ്രശ്നക്കാരി എന്ന് ചിന്തിച്ചു നിൽക്കുന്ന ലക്ഷ്മിയുടെ മുഖം കണ്ടാൽത്തന്നെ ആ ടെൻഷൻ നമുക്ക് മനസ്സിലാവും എന്തായാലും ലാലേട്ടൻ എല്ലാവരെയും ടെൻഷനാക്കിയാണ് നാളെ ഇലക്ഷൻ നടത്താൻ പോകുന്നത്.