എന്തേലും പറയാൻ ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് കിരൺ എഴുതി നൽകിയത് 65 പേജ് ഉള്ള മറുപടി

വിസ്‌മയ മ,രി,ച്ച ദിവസം വിസ്മയയുടെ പിതാവ് ശാപ വാക്കുകൾ മെസേജായി അയച്ചിരുന്നെന്ന് പ്രതി കിരൺകുമാർ.രാത്രി 12ഓടെ ബാത്‌റൂമിൽ കയറിയ വിസ്മയ ഇറങ്ങാഞ്ഞതിനാൽ കയറിനോക്കിയപ്പോൾ കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ടു.മരിച്ചെന്ന് മനസിലായങ്കിലും താൻ പ്രഥമ ശ്രുശൂഷ നൽകി.വിവരം പറയാൻ സ്റ്റഷനിൽ അച്ഛൻ പോയപ്പോൾ വിസ്മയയുടെ ആത്മത്യ കുറിപ്പ്കൂടി കൊണ്ടുപോയെന്നും കിരൺകുമാർ കോടതിയെ അറിയിച്ചു.

പുലർച്ചെ 2:30ന് പോലീസ് വീട്ടിലെത്തി കൊലപാതമാണെന്ന് വിവരം കിട്ടിയുട്ടുണ്ടെന്നും ഇനിയുള്ള നടപടി ക്രമങ്ങൾ പറയുന്നത് അനുസരിച്ചേ ചെയ്യാവു എന്നും പറഞ്ഞ് പോലീസ് എല്ലാവരുടെയും ഫോൺ വാങ്ങി.എല്ലാവരെയും കേസിൽ പ്രതികൾക്കുമെന്ന് ഭീഷണിപെടുത്തിയെന്നും കിരൺകുമാർ പറയുന്നു.കൊല്ലം ശൂരനാട് വിസ്മയ എന്ന യുവതി ജീവനൊടുക്കിയ കേസിന്റെ വിചാരണ വേളയിലാണ് കിരൺകുമാർ ഈ കാര്യം കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *