നടൻ ചിരഞ്ജീവി സർജയുടെ മരണ വാർത്ത ഞെട്ടലോടെയാണ് കന്നഡ സിനിമ ലോകം കേട്ടിരുന്നത്. നടന്റെ കുടുംബം ഏറെ വേദനയോടെ കഴിയുന്ന ഈ അവസരത്തിൽ ചിരഞ്ജീവി സർജയുടെ ഭാര്യയും നടിയുമായ മേഘ്ന രാജ് നാല് മാസം ഗർഭിണിയാണ്.
ചീരുവിന്റെ വിയോഗത്തെ തുടർന്ന് ഉള്ള വേദനയിൽ നിന്നും മോചിതയായി കൊണ്ടിരിക്കുകയാണ് മേഘ്ന. ഈ അവസരത്തിൽ മേഘ്‌ന പങ്കുവച്ച ഒരു കുറിപ്പും ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ ഇപ്പോൾ പ്രിയതമനെ അവസാനമായി രാജാവിനെ പോലെ യാത്രയാക്കിയതിന് എല്ലാവരോടും നന്ദി അറിയിക്കുകയാണ് താരം.‘കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളായിരുന്നു.
എന്റെ ഉത്തമമായ ലോകം ചിതറിത്തെറിച്ചപ്പോള്‍, ഞാന്‍ ദുഃഖത്തിന്റെ കയങ്ങളില്‍ താഴ്ന്ന് പോയപ്പോള്‍, എന്നെ സ്‌നേഹിച്ച, പിന്തുണ നല്‍കി ചേര്‍ത്ത് പിടിച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സിനിമാ മേഖലയിലെ അഭ്യുദയകാംക്ഷികള്‍ക്കും എല്ലാത്തിലുമുപരി പിടിച്ച് നില്‍ക്കാന്‍ എനിക്ക് പ്രതീക്ഷയുടെ ഒരു കണം നല്‍കിയ ചിരുവിന്റെ ആരാധകര്‍ക്കും നന്ദി.കൂടുതൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.