പത്താം ക്ലാസ് പരീക്ഷയുടെ ഹാൾ ടിക്കറ്റും വാങ്ങി വരുന്നതിനിടയിൽ വിദ്യാർഥികൾ കണ്ടത് ആ കാഴ്ച കൊടൂര വൈറൽ

പത്താം ക്ലാസ് പരീക്ഷയുടെഹാൾ ടിക്കറ്റും വാങ്ങി വരുന്നതിനിടെയാണ് പത്തനാപുരം നടക്കുന്ന ഹൈസ്കൂളിലെ വിദ്യർത്ഥികളായ അജിത്,സായൂജ്,വിശാഖ്,രാഹുൽ എന്നിവർ റോഡിൽ എന്തോ തിളങ്ങുന്നതായി കണ്ടത് എടുത്ത് നോക്കിയപ്പോൾ ഒരു സ്വർണ്ണ മാല.തൊട്ടടുത്ത വീട്ടിൽ വെള്ളം കുടിക്കാൻ കയറിയപ്പോൾ വീട്ടുകാരോടും കാര്യം പറഞ്ഞു.മറ്റൊന്നും ആലോചിക്കാതെ പോലീസിനെ ഫോണിൽ വിളിച്ച് മാള കളഞ്ഞുകിട്ടിയ വിവരമറിയിച്ചു ശേഷം ഓട്ടോ വിളിച് സ്റ്റേഷനിലെത്തി ഒരുപവനോളം തൂക്കമുള്ള സ്വർണ്ണ മാല പോലീസിനെ ഏൽപിച്ചു.

മാലയുടെ യഥാർത്ഥ ഉടമ സ്റ്റേഷനിലെത്തി മാല ഏറ്റുവാങ്ങി.കൊല്ലം പത്തനാപുരം അംബികാർ ഗ്രാമത്തിലെ കുട്ടികളാണിവർ.സ്കൂളിൽ നിന്നും വീട്ടിലേക് മടങ്ങുംവഴി കടയ്കമാണ് പ്രയങ്ക ഗാര്ഡന് സമീപത്തു നിന്നാണ് ഇവർക്ക് മാല ലഭിച്ചത്.വിലപിടിപ്പുള്ള മാല കയ്യിൽ കിട്ടിയിട്ടും എന്തുകൊണ്ട് സ്വന്തമാക്കിയില്ലെന്നത് മാധ്യമങ്ങളുടെ ചോദ്യത്തിന് കുട്ടികൾ നൽകിയ മറുപടി ഇങ്ങനെ “മറ്റൊരാൾ അധ്വാനിച്ചു വാങ്ങിയതല്ലേ സർ അതുകൊണ്ടാണ് ഞങ്ങൾ അത് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.മറ്റുള്ളവരുടെ അധ്വാനത്തിന്റെ വിലയറിഞ്ഞു സമൂഹത്തിന് മാത്രകയായ കുട്ടികളെ അഭിന്ദിച്ചു കേരാള പോലീസ് ഒരു വീഡിയോ ഔദ്യോഗിക ഫേസ്ബുക് പേജിൽ പങ്ക് വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *