കണ്ണീരായ അവസാന ഫോട്ടോഷൂട്ട്; റെജിലാൽ കനിക

ഫോട്ടോഷുട്ടിനിടെ നവവരൻ മു,ങ്ങി,മ,രി,ച്ചു. കോഴിക്കോട് കുറ്റിയാടിയിലാണ് സംഭവം. ജാനകിക്കാട് പാലേരി സ്വദേശിയായ റെജിലാലാണ് പുഴയിൽ മുങ്ങി മ,രി,ച്ച,ത്. വിവാഹ ശേഷമുള്ള ഫോട്ടോ ഷുട്ടിനിടെയാണ് അപകടമുണ്ടായത്. പുഴയിൽ വീണ് ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാർച്ച് പതിനാലിനായിരുന്നു ദമ്പതികളുടെ വിവാഹം.

പുഴക്കരയിൽ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുഴയിൽ നല്ല ഒഴുക്കും ഉണ്ടായിരുന്നു. അതിനാൽ റെജിലാലിനെ രക്ഷിക്കാൻ സാധിച്ചില്ല. പെട്ടെന്ന് ഒഴുക്ക് വർധിക്കുന്ന പുഴയാണ് ജാനകിക്കാട് എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായതും.

മുമ്പും ആളുകൾ ഇവിടെ മു,ങ്ങി,മ,രി,ച്ച. സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വളരെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാവുന്ന പുഴയാണ് ജാനകിക്കാട് പുഴയെന്ന് നാട്ടുകാർ പറയുന്നു. വലിയ ചുഴികളും പുഴയിലുണ്ട്. ടൂറിസ്റ്റ് പ്രദേശമായ ഇവിടെ പ്രത്യേകിച്ച് മുന്നറിയിപ്പ് ബോർഡുകളോ അപായസൂചനകളോ ഒന്നും തന്നെ ഇല്ലെന്നും നേരത്തെ പരാതികൾ ഉയർന്നിരുന്നു. കടിയങ്ങാട് സ്വദേശിയാണ് മരിച്ച റെജിലാൽ.
“ആദരാഞ്ജലികൾ”

Leave a Reply

Your email address will not be published. Required fields are marked *