കഞ്ചാവ് ഉപയോഗിച്ച പതിനഞ്ചു വയസ്സുകാരനെ തൂണിൽ കെട്ടിയിട്ട് “അമ്മ” കണ്ണിൽ മുളക് തേച്ചു. തെലുങ്കാനയിലെ സുര്യപ്പെട്ട് ജില്ലയിലെ കൊടാട് ആണ് സംഭവം നടന്നത്. കഞ്ചാവിന് അടിമയായ മകൻ പണത്തിന് വേണ്ടി “അമ്മ”-യെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്നാണ് “അമ്മ”-യുടെ മുളക്പൊടി പ്രയോഗം. മുളക് തേക്കുന്നതിന്റെ വീഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ട ശേഷം “അമ്മ” ഒറ്റയ്ക്ക് മുളക് തേക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു സ്ത്രീ ഇയാളുടെ രണ്ടു കൈകളും പിടിച്ചു വെച്ചശേഷമാണ് മുളക് തേക്കുന്നത്.
വീഡോയോ പ്രചരിച്ചതോടെ പലവിധത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയർന്നു വരുന്നത്. ശരിയായ കാര്യമാണ് “അമ്മ” ചെയ്തത് എന്ന് ഒരു വിഭാഗം പറയുന്നു. അപൂർവ്വമായ രീതിയിലാണ് “അമ്മ” വിഷയം കൈകാര്യം ചെയ്തതെന്നും “അമ്മ”-യുടെ ഇടപെടൽ വൈകിപ്പോയെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്.
അതേസമയം ഇത് വളരെ ക്രൂരമായിപ്പോയി എന്നാണ് മറ്റുചിലരുടെ അഭിപ്രായം. ഏതായാലും ഈ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.നിരന്തരം ശല്യം ചെയ്യുകയായിരുന്നു മകൻ. ഗത്യന്തരമില്ലതെയാണ് “അമ്മ” ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത് എന്ന് പറയുന്നു.