മലപ്പുറത്ത് യുവതി അടക്കം 3 പേർ പിടിയിൽ, കേരളത്തെ നടുക്കിയ സംഭവം ഇങ്ങനെ

മലപ്പുറത്ത് യുവതി അടക്കം 3 പേർ പിടിയിൽ, കേരളത്തെ നടുക്കിയ സംഭവം ഇങ്ങനെ
പകൽ സ്കൂട്ടറിൽ കറങ്ങി പശുക്കൾ ഉള്ള വീടുകൾ കണ്ടെത്തും. രാത്രി തൊഴുത്തുകളിൽനിന്ന് പശുക്കളെ കടത്തും. നിരന്തരം പശുക്കളെ കാണാനില്ല എന്ന് നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പിടിയിലായത് യുവതിയടക്കം മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ്, ഭാര്യ അൻസീന, അൻസീനയുടെ സഹോദരൻ അനസ് എന്നിവരാണ് പാലക്കാട് ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്.

ഇന്നലെ ശേഖരീപുരം ഭാഗത്ത് പശുവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. മുഹമ്മദ് ഹഫീഫും ഭാര്യ അൻസീനയും പകൽ സ്കൂട്ടറിൽ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും കറങ്ങി പശുക്കൾ ഉള്ള വീടുകൾ കണ്ടുവെക്കുകയും തുടർന്ന് അനസിനൊപ്പം രാത്രിയിൽ എത്തി തൊഴുത്തിൽ നിൽക്കുന്ന പശുക്കളെ അഴിച്ചു കൊണ്ടുപോവുകയും ആയിരുന്നു പതിവ്.

പശുക്കളെ കടത്തികൊണ്ടുപോകാനുള്ള വാഹനം ഇരുപ്പിടങ്ങൾ അഴിച്ചുമാറ്റി പശുക്കളെ നിർത്താൻ പാകത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്തിരുന്നു. ശേഷം അഴിച്ചുകൊണ്ടുവന്ന് വാഹനത്തിൽ കയറ്റി മഞ്ചേരി ചന്തയിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു ഇവരുടെ പതിവ്.

Leave a Reply

Your email address will not be published. Required fields are marked *