ആദ്യം അമ്പിലും വില്ലിലും അടുക്കാതെനിന്ന “മമ്മൂട്ടി” ഒടുവിൽ സമ്മതിച്ചു…

ലാലേ നമുക്ക് ഒരുമിച്ച് ഒരു കൈ നോക്കാം എല്ലാവർക്കും അത് സന്തോഷം നല്കുമെങ്കിൽ നമ്മളെത്തിന് മാറി നിൽക്കണം. മലയാളത്തിന്റെ രണ്ട് സൂപ്പർ താരങ്ങൾ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ഏകദേശ രൂപമാണ് ഇത്.മെഗാസ്റ്റാർ “മമ്മൂട്ടി” കംപ്ലീറ്റ് ആക്ടർ “മോഹൻലാലിനെ” വിളിച്ചാണ് ഇപ്രകാരം പറഞ്ഞത്. വിഷയം എന്തന്നല്ലേ താര സംഘടന ആയ അമ്മ നിർമിക്കാനൊരുങ്ങുന്ന സിനിമയിൽ രണ്ട് പ്രധാന കഥാപാത്രങ്ങളായി “മോഹൻലാലും” “മമ്മൂട്ടിയും” അഭിനയിക്കണം എന്ന തീരുമാനത്തോടുള്ള “മമ്മൂക്ക”-യുടെ പ്രതികരണമാണ് ഇത്.

അമ്മ നിർമിക്കുന്ന പുതിയ സിനിമയിൽ അഭിനയിക്കാൻ ആദ്യം “മമ്മൂട്ടി” വിസമ്മതിച്ചിരുന്നു. നിർമിക്കാൻ ഉദ്ദേശിക്കുന്ന സിനിമയിൽ പിന്നണിയിൽ മാത്രമേ താൻ ഉണ്ടാവൂ എന്നായിരുന്നു “മമ്മൂട്ടി”-യുടെ ആദ്യ തീരുമാനം. എന്നാൽ ഇപ്പോൾ “മമ്മൂക്ക” തീരുമാനം മാറ്റി. “മോഹൻലാലിൻറെ’ നേതൃത്വത്തിൽ ഒരുങ്ങുന്ന താര ചിത്രത്തിൽ സജീവമായി തന്നെ പങ്കെടുക്കുവാനാണ് മെഗസ്റ്ററിന്റെ പുതിയ തീരുമാനം.

ചിത്രത്തിൽ സവിശേഷ പ്രാധാന്യ മുള്ള ഒരു കഥാപാത്രം “മമ്മൂട്ടി”-ക്കായി തീരുമാനിച്ചു വെച്ചിരുന്നു. അദ്ദേഹവുമായി കഥ ഡിസ്‌കസ് ചെയ്യുകയും ചെയ്തിരുന്നു എന്നാണ് വിവരം. ഇപ്പോൾ “മമ്മൂട്ടി” തന്നെ നിർദേശിച്ച ചില ഭേദഗതികളോടെ ആ കഥാപാത്രം തയ്യാറാവുന്നു എന്നാണ് റിപ്പോർട്ട്. അദ്ദേഹം തന്നെ അഭിനയിക്കും എന്നും വർത്തവരുന്നു. സിനിമ മറ്റൊരു ട്വന്റി ട്വന്റി ആകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

താര സംഘടനയായ അമ്മ നിർമിച്ച ഏക സിനിമയാണ് ട്വന്റി ട്വന്റി. ഇത് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. അതെ സമയം “മോഹൻലാലും” “മമ്മൂട്ടി” യും ഒന്നിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിൽ ആരായിരിക്കും നായകൻ എന്ന് അന്വേഷണം സോഷ്യൽമീഡിയയിൽ തുടങ്ങിയിട്ടുണ്ട്. താര സംഘടനയായ അമ്മ നിർമിക്കുന്ന ചിത്രത്തിൽ “മമ്മൂട്ടി” അഭിനയിക്കണമെന്നും അഭിനയിക്കേണ്ട എന്നും ഇരുപക്ഷത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *