വയനാട് മാനന്തവാടിയിൽ ആർടിഒ ജീവനക്കാരി സിന്ധു ആ,ത്മ,ഹ,ത്യ ചെയ്തത് ഉദ്യോഗസ്ഥരുടെ മാനസിക പീ,ഡ,നം മൂലം തന്നെയെന്ന വാദത്തിലുറച്ച് കുടുംബം. ആ,ത്മ,ഹ,ത്യാ കുറിപ്പിൽ ഓഫീസിലെ പീ,ഡ,ന,ങ്ങ,ളെ കുറിച്ച് പറയുന്നുണ്ട്. ആ,ത്മ,ഹ,ത്യ,ക്ക് മറ്റ് കാരണങ്ങളില്ലെന്ന് പ്രദേശവാസികളും പറയുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ലർക്ക് എള്ളുമന്ദം പുളിയാർ മറ്റത്തിൽ സിന്ധുവിനെ തൂ,ങ്ങി,മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തതിനാൽ ഉദ്യോഗസ്ഥർ ഒറ്റപ്പെടുത്തിയെന്നും ഇതാണ് ആ,ത്മ,ഹ,ത്യ,ക്ക് കാരണമായതെന്നുമുള്ള കുടുംബത്തിൻ്റെ ആരോപണം ജോയിന്റ് ആർടിഒ ബിനോദ് കൃഷ്ണ അടക്കമുള്ളവർ നിഷേധിച്ചിരുന്നു. എന്നാൽ, തൊഴിലിടത്തിലെ മാനസിക പീ,ഡ,ന,മെ,ന്ന ആരോപണത്തിലുറച്ച് നിൽക്കുകയാണ് കുടുംബം.
പ്രദേശവാസിയും പഞ്ചായത്ത് പ്രസിഡൻറുമായ എച്ച് ബി പ്രദീപും ആ,ത്മ,ഹ,ത്യ,ക്ക് മറ്റ് കാരണങ്ങളില്ലെന്ന് ആവർത്തിച്ചു. 9 വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരിയായ സിന്ധുവിൻ്റെ മ,ര,ണ,ത്തി,ൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു.