ഒടുവിൽ കേരളക്കര കാത്തിരുന്ന മകളുടെ ചിത്രം പങ്കുവച്ച് ലേഖ ശ്രീകുമാർ.!!

എം ജി ശ്രീകുമാറിന്റെ ഭാര്യ എന്ന നിലയിൽ മലയാളികൾക്ക് ഏറെ സുപരിചിതയാണ് ലേഖ ശ്രീകുമാർ. അടുത്തിടെ യുട്യൂബ് ചാനൽ കൂടി ആരംഭിച്ചതോടെ ലേഖയുടെ ആരാധകരുടെ എണ്ണവും വർദ്ധിച്ചു. ചെറുതും വലുതുമായ എല്ലാത്തരം വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവയ്‌ക്കാറുണ്ട്. എം ജി ശ്രീകുമാറിനെയും ലേഖയെയും പ്രേക്ഷകർക്ക് പരിചിതമാണെങ്കിലും മക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും അധികമാർക്കും അറിയില്ല. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ചിത്രമാണ് ലേഖ പങ്കുവച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുത് മടങ്ങുമ്പോഴുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് തന്റെ മകളെ ലേഖ പരിചയപ്പെടുത്തിയത്.

തനിക്കൊരു മകളുണ്ടെന്നും വിവാഹം കഴിഞ്ഞ് അമേരിക്കയിലാണെന്നും പറഞ്ഞിരുന്നു. അതിനുശേഷം ഇടയ്‌ക്കെല്ലാം മകൾക്കും കൂട്ടുകാരികൾക്കുമൊപ്പമുള്ള ചിത്രങ്ങളും ലേഖ പങ്കുവയ്‌ക്കാറുണ്ട്. ഗുരുവായൂരിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രം കണ്ടിട്ട് അമ്മയെ പോലെ സുന്ദരിയാണ് മകളെന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *