ആലപ്പുഴയിൽ ഗർഭിണി പശുവിനെ അ,റു,ക്കാ,ൻ കൊടുത്ത് ഉടമയുടെ ക്രൂ,ര,ത. എന്നാൽ പിന്നെ നടന്ന ട്വിസ്റ്റ്.

ഒരുറുമ്പിൻ്റെ ജീവനുപോലും വിലയുണ്ടെന്ന് നമ്മൾക്ക് അറിയാമെങ്കിലും ഇന്നത്തെ കാലത്ത് പലരും ഇത് ഓർക്കാറില്ല. മനുഷ്യ ജീവന് പോലും പലരും വില നൽകാത്ത കാലത്ത് ഒരു ഗർഭിണി പശുവിനെ പോലും കൊ,ല്ലാ,ൻ ആർക്കും മടിയില്ല. പശുവിനെ അ,റു,ക്കാ,ൻ നൽകിയ ഉടമയുടെ കഥയും, പിന്നീടുണ്ടായ അതിനേക്കാൾ വലിയ ട്വിസ്റ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറൽ ആയി മാറുന്നത്. അറവുശാലയിലേക്ക് ഏന്തി വലിഞ്ഞ് നടക്കാൻ ബുദ്ധിമുട്ടിയ ആറുമാസം ചെനയുള്ള ആ പശുവിനെ കണ്ട മറ്റൊരു കർഷകൻ ചെയ്ത പ്രവർത്തിയാണ് കയ്യടി നേടുന്നത്. നിറഞ്ഞ ഹൃദയത്തോടെ അല്ലാതെ ഈ വാർത്ത ആർക്കും കേൾക്കാൻ ആകില്ല. ആലപ്പുഴ ചെറിയനാട് രഞ്ജുഭവനത്തിൽ രാജൻ എന്ന കർഷകരിലേക്ക് ഗർഭിണിയായ കടിഞ്ഞൂൽ പശു എത്തിയത് ഒരു നിയോഗം പോലെ ആയിരുന്നു.

രാജൻ്റെ സമീപത്തു തന്നെയുള്ള മറ്റൊരു കർഷകനാണ് ഗർഭിണി ആയ പശുവിനെ കൊ,ല്ലാ,ൻ അ,റ,വുകാരന് കൈമാറിയത്. 23,000 രൂപ നൽകി ഇയാൾ വാങ്ങിയ പശുക്കുട്ടി ആദ്യ കുത്തിവയ്പ്പിൽ തന്നെ ചെന പിടിക്കുകയായിരുന്നു. എന്നാൽ ഗർഭകാലം മുന്നോട്ടു പോകുന്തോറും കിടാവ് കിടന്നിട്ട് എഴുന്നേൽക്കുന്നതിന് ബുദ്ധിമുട്ട് കാണിക്കാൻ തുടങ്ങി. വല്ലവിധേനയും എഴുന്നേൽപ്പിച്ചാൽ തന്നെ പിൻകാലുകളുടെ കുളമ്പുകൾ തറയിൽ ഇഴച്ച് ബുദ്ധിമുട്ടി നടക്കാൻ തുടങ്ങി. ദിവസങ്ങൾ കഴിയും തോറും നടക്കാനുള്ള ബുദ്ധിമുട്ട് കൂടിക്കൂടിവന്നു. പൂർണ്ണഗർഭിണിയായ എഴുന്നേറ്റ് നടക്കാൻ വയ്യാത്ത പശുവിനെ അദ്ദേഹം ഭയപ്പാടോടെ കണ്ടു. നിർത്തിയാൽ ദുരിതമാകും എന്നുകരുതി കയ്യൊഴിയാൻ അദ്ദേഹം നിർബന്ധിതനായി.

പക്ഷേ ആര് വളർത്താൻ വാങ്ങും എന്നുള്ളത് അദ്ദേഹത്തിൻ്റെ മുന്നിൽ ചോദ്യചിഹ്നമായി മാറിയപ്പോഴാണ് അ,റ,വുകാരൻ എത്തിയത്.അങ്ങനെ ആറു മാസം ചെനയുള്ള ആ പശുവിന് അറവുശാലയിലേക്ക് വലിഞ്ഞു ഇഴഞ്ഞ് പോകേണ്ടി വന്നു. ഈ യാത്രയ്ക്കിടയിലാണ് അതേ പഞ്ചായത്തിലെ തന്നെ മറ്റൊരു ക്ഷീരകർഷകൻ ആയ രാജൻ പശുവിനെ കാണുന്നത്. നിലവിൽ 13 കറവപ്പശുക്കൾ ഇദ്ദേഹത്തിനുണ്ട്. പശുക്കളോടുള്ള സ്നേഹം കൊണ്ട് തന്നെ അ,റ,വു,ശാലയിലേക്കു പോകുന്ന ഗർഭിണി പശുവിൻ്റെ കാഴ്ച അദ്ദേഹത്തെ വേ,ദ,നി,പ്പി,ച്ചു. പിന്നെ വരും വരായ്കകൾ ഒന്നും ആലോചിക്കാതെ തന്നെ ഇറച്ചി വില കണക്കാക്കി 22,000 രൂപ നൽകി കശാപ്പുകാരനിൽ നിന്നും രാജൻ പശുവിനെ വാങ്ങി.

മുട്ടുവാതമാണ് പശുവിനെന്ന് രാജൻ മനസ്സിലാക്കിയിരുന്നു. പശുക്കളുടെ മുട്ട ചിരട്ടകൾക്ക് സ്ഥാനചലനം തടസ്സപ്പെടുകയും തന്മൂലം നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും. ഈ രോഗാവസ്ഥ ഉള്ള പശു എഴുന്നേറ്റു കുളമ്പുകൾ തറയിൽ ഇഴച്ച് വളരെ കഷ്ടപ്പെട്ട് ആയിരിക്കും നടക്കുക.ഗർഭാവസ്ഥയിൽ ആണെങ്കിൽ കുട്ടിയുടെ വളർച്ചയ്ക്കൊപ്പം ഈ ബുദ്ധിമുട്ട് വർദ്ധിക്കുകയും ചെയ്യും. ശസ്ത്രക്രിയയിലൂടെ നിശേഷം മാറ്റാവുന്ന അവസ്ഥയാണ് ഇതെന്നു രാജൻ മനസ്സിലാക്കി. പിന്നെ ഒട്ടും വൈകിയില്ല. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ ചുനക്കര വെറ്റിനറി സർജൻ ഡോക്ടർ തോമസ് മാത്യുവും പത്തിയൂർ വെറ്റിനറി സർജൻ ഡോക്ടർ ഗിരീഷിലും രാജൻ എത്തി.

ഒട്ടും വൈകിയില്ല. വൈകിട്ടോടെ പശുവിന് ഡെസ്നോട്ടമി എന്ന ശസ്ത്രക്രിയ ചെയ്തു. ശസ്ത്രക്രിയ വിജയമായതോടെ വൈകാതെ അ,റ,വു കത്തിയുടെ മുന്നിൽ നിന്ന് ജീവിതമാകുന്ന പ്രകാശത്തിലേക്ക് കുഞ്ഞിനെയും വയറ്റിൽ ചുമന്ന് അവൾ പിച്ചവച്ചു. ഇതോടെ രാജനോടൊപ്പം ഡോക്ടർ തോമസ് മാത്യുവും ഡോക്ടർ ഗിരീഷും കൂടി സോഷ്യൽ മീഡിയയുടെ കയ്യടി വാങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *