നാൽപത് സെന്റീമീറ്റർ നീളമുള്ള കുഴിയിൽ എത്ര മണ്ണുണ്ടാവും ചോദ്യം മോഹൻലാലിന്റേതാണ്. റൊൺസനോടും നവീനോടുമാണ് ഈ ചോദ്യം. ജനപ്രീതിയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന ബിഗ്ബോസ് മലയാളം സീസൺ ഫോറിന്റെ വാരാന്ത്യ എപ്പിസോഡിൽ എത്തിയതാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ലാലേട്ടന്റെ ചോദ്യത്തിന് റോൻസന്റെയും നവീന്റെയും ഉത്തരം നാൽപത് സെന്റീമീറ്റർ മണ്ണുണ്ടാവും എന്നായിരുന്നു. എന്നാൽ ബ്ലസ്സ്ലി ഇതിന് കൃത്യമായ ഉത്തരം നൽകി കുഴിയല്ലേ അപ്പോൾ മണ്ണുണ്ടാവില്ലല്ലോ എന്ന്.
പൊട്ടി ചിരിക്കിടയിലാണ് ആ ചോദ്യോത്തരം. വേട്ടക്കാരുടെ വെടിവെച്ച കിളികളുടെ എണ്ണം പറഞ്ഞ് മരക്കൊമ്പിൽ ബാക്കി എത്ര കിളി എന്ന ചോദ്യവും പിന്നെലെ വന്നു. അതിനും റൊൺസൺ കുസൃതി ചോദ്യത്തിലെ യുക്തി തിരിച്ചറിയാതെ അബദ്ധം പറഞ്ഞു. ഇതിന് ശരിയായ മറുപടി പറഞ്ഞത് ധന്യമേരിവർഗീസ് ആണ്.
ബിഗ്ബോസ് സീസൺ ഫോർ മത്സരാർത്ഥികളുടെ മന്ദബുദ്ധിത്തരവും പ്രായോഗിക ബുദ്ധി ഇല്ലായ്മയും ചൂണ്ടിക്കാട്ടാനാണ് ലാലേട്ടൻ ഈ ചോദ്യങ്ങൾ ചോദിച്ചത്.ഇതൊക്കെ കാണുമ്പോഴാണ് ബിഗ്ബോസിലെ പഴയ സീസണിലുണ്ടായിരുന്ന രഞ്ജിനി ഹരിദാസിന്റെയും സാബുമോൻറെയും ഒക്കെ വാല്ല്യയൂ മനസ്സിലാകുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.