“മമ്മൂട്ടി” വാക്കുകൊടുത്തു – “സുരാജിന്” പെരുത്ത് സന്തോഷം | Dasamoolam Damu & Mammootty

മലയാള സിനിമയിലെ ജനപ്രിയമായ കോമഡി കഥാപാത്രങ്ങളുടെ പട്ടികയിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ “ദശമൂലംദാമു”-വിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു കഥാപാത്രമില്ല. “സുരാജ് വെഞ്ഞാറമ്മൂട്” അവതരിപ്പിച്ച് അനശ്വരമാക്കിയ “ദശമൂലംദാമു” ഈ ഡിജിറ്റൽ കാലത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്ത കൾട്ട് ക്യാരക്ടറുകളിൽ പ്രമുഖ സ്ഥാനത്താണ്. ട്രോളർമാരുടെ ഡിഫോൾട്ട് ക്യാരക്ടർ എന്ന വിശേഷണവും “ദശമൂലംദാമു”-വിന് തന്നെ. 2009-ൽ ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ഷാഫിയുടെ സംവിദാനത്തിൽ ഇറങ്ങിയ ചട്ടമ്പിനാട് എന്ന “മമ്മൂട്ടി” ചിത്രത്തിലെ കോമഡി കഥാപാത്രമായിരുന്നു “ദശമൂലംദാമു”

എന്നാൽ ചട്ടമ്പിനാട് സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും “ദശമൂലംദാമു” ആ സിനിമയുടെ അതിരുകൾ ഭേദിച്ചു പുറത്തു വന്നു. ചട്ടമ്പിനാട് എന്ന് അറിയപ്പെടുന്നത് തന്നെ “ദശമൂലം ദാമു”-വിന്റെ പേരിലാണ്. ഈ കഥാപാത്രത്തിനെ നായകനാക്കി ഈ വർഷം മറ്റൊരു സിനിമ ഒരുങ്ങുകയാണ്. “സുരാജ് വെഞ്ഞാറംമൂടിന്” മി.ക.ച്ച. ന.ട.നു.ള്ള. സം.സ്ഥാ.ന. ച.ല.ച്ചി.ത്ര. പു.ര.സ്‌.കാ.രം. നേടിക്കൊടുത്ത “ആണ്ട്രോയിഡ്‌ കുഞ്ഞപ്പൻ വേർഷൻ 5.25”- സംവിദാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാളാണ് “ദശമൂലംദാമു” സംവിദാനം ചെയ്യുന്നത്.

“സുരാജ് വെഞ്ഞാറംമൂട്” തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.ഉടനെത്തന്നെ ഈ ചിത്രീകരണ പരിപാടികളിലേക്ക് കടക്കുമെന്നാണ് “സുരാജ് വെഞ്ഞാറംമൂട്” വെളിപ്പെടുത്തുന്നത്. “സുരാജ്” വീണ്ടും “ദശമൂലംദാമു” ആകുന്നതിന്റെ സന്തോഷം സാക്ഷാൽ “മമ്മൂട്ടി”-തന്നെ “സുരാജ് “നെ ഫോണിൽ വിളിച്ചു അറിയിച്ചു എന്നാണ് റിപ്പോർട്ട്.

നിന്റെ “ദശമൂലത്തെ” കാണാൻ ഞാൻ ഒരു ദിവസം വരുന്നുണ്ട് എന്ന് പ്രമുഖ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.”ദശമൂലംദാമു”-വിന്റെ ചിത്രീകരണം നടക്കുമ്പോൾ “മമ്മൂട്ടി” സെറ്റ് സന്ദർശിക്കുമെന്നാണ് “സുരാജ് “-നോട് പറഞ്ഞിരിക്കുന്നതെത്രെ. ഏതായാലും വലിയ ആവേശത്തോടെയാണ് “ദശമൂലംദാമു” രണ്ടാം വരവിനെ പ്രേക്ഷകർ സ്വീകരിക്കുന്നത്.ഈ ചിത്രത്തിൽ “മമ്മൂട്ടി” അതിഥി വേഷത്തിൽ എത്തിയേക്കും എന്ന അഭ്യൂഹങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *