റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയിട്ട് മാസം ഒന്നു പിന്നിട്ടു. തീരുമാനമാകാതെ യുദ്ധം അനസ്യുതം തുടരുമ്പോൾ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്നതിന്റെ ഒപ്പം തന്നെ നിരവധി പേർ അനാഥരാവുകയും ചെയ്യുന്നുണ്ട്. യുദ്ധത്തെ തുടർന്ന് 4.5 ദശലക്ഷത്തിലധികം ആളുകൾ ഉക്രൈനിൽ നിന്ന് പലായനം ചെയ്തതായി യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്സിആർ) അറിയിച്ചു. കൊ,ല്ല,പ്പെ,ടു,ക,യും പരിക്കേൽക്കുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ പോലും കൃത്യമായ കണക്കുകളില്ല. ഇതിന് പുറമെ യുദ്ധബാധിത പ്രദേശങ്ങളിൽ നിന്ന് ഹൃദയഭേദകമായ ഫോട്ടോകളും വാർത്തകളുമാണ് വന്നുകൊണ്ടിരിക്കുന്നത്.ഇത്തരിത്തിൽ യുദ്ധഭൂമിയിൽ നിന്നുള്ള ഒരു കത്താണ് ഇപ്പോൾ വായനക്കാരിൽ നൊമ്പരമാകുന്നത്.
ഒമ്പതു വയസ്സുള്ള ഒരു യുക്രേനിയൻ പെൺകുട്ടിയുടെ വികാരനിർഭരമായ ഒരു കത്താണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. റഷ്യൻ ആ,ക്ര,മ,ണ,ത്തി,ൽ കൊ,ല്ല,പ്പെ,ട്ട അമ്മയെ അഭിസംബോധന ചെയ്താണ് കുട്ടി കത്ത് എഴുതിയിരിക്കുന്നത്. താൻ ഒരു നല്ല കുട്ടിയാകാൻ ശ്രമിക്കുമെന്നും, അങ്ങനെ നമുക്ക് വീണ്ടും സ്വർഗത്തിൽ കണ്ടുമുട്ടാമെന്നുമാണ് പെൺകുട്ടി അതിൽ പറയുന്നത്. പെൺകുട്ടിയുടെ അമ്മ അവരുടെ കാറിന് നേരെയുണ്ടായ ആ,ക്ര,മ,ണ,ത്തി,ലാ,ണ് കൊ,ല്ല,പ്പെ,ട്ട,തെ,ന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തന്റെ അമ്മയെ താൻ ഒരിക്കലും മറക്കില്ലെന്നും ഒമ്പത് വയസുകാരി കത്തിൽ കുറിക്കുന്നു.
‘അമ്മേ ഈ കത്ത് മാർച്ച് എട്ടിന് അമ്മയ്ക്കുള്ള സമ്മാനമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒമ്പത് വർഷത്തിന് നന്ദി’ കത്തിൽ പെൺകുട്ടി പറഞ്ഞു. ‘അമ്മേ! അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ച അമ്മ. ഞാൻ അമ്മയെ ഒരിക്കലും മറക്കില്ല. അമ്മ സ്വർഗത്തിൽ എത്തിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവിടെ സന്തോഷമായിരിക്കൂ. ഞാൻ ഇനി ഒരു നല്ല വ്യക്തിയാകാൻ ശ്രമിക്കും. എന്നാലല്ലേ എനിക്ക് സ്വർഗത്തിൽ അമ്മയുടെ അടുത്ത് എത്താൻ കഴിയൂ. സ്വർഗത്തിൽ കാണാം! ഉമ്മ. ഗാലിയ.’ എന്നു പറഞ്ഞാണ് കുട്ടി കത്ത് അവസാനിപ്പിക്കുന്നത്.