ഭീഷ്മ പർവ്വം വൻ വിജയമായതിന് പിന്നാലെ മെഗാസ്റ്റാർ ‘മമ്മൂട്ടി” തൻറെ പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ട്. ഏപ്രിൽ മാസം മുതൽ കരാർ ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കാനാണ് “മമ്മൂട്ടി” ഈ തുക ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിലും ഇതര ഭാഷകളിലും ഒക്കെ പ്രമുഖ താരങ്ങൾ ഇപ്പോൾ സ്ഥിരമായി ചെയ്യുന്നതാണ് സിനിമയുടെ ലാഭവിഹിതം കൂടി പ്രതിഫലത്തിനൊപ്പം വാങ്ങിക്കുക എന്നത്.എന്നാൽ “മമ്മൂട്ടി”-യെ സംബന്ധിച്ച് ഇത് അദ്ദേഹം ആവശ്യപ്പെടാറില്ലായിരുന്നു എന്നാണ് റിപ്പോർട്ട്.
“മമ്മൂട്ടി” കമ്പനി എന്ന പേരിൽ അദ്ദേഹം നിർമാണ കമ്പനി തുടങ്ങിയിരുന്നു,അതിന് ശേഷം ഇതേ വഴിയിലാണ് ഇപ്പോൾ മെഗാസ്റ്റാറും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതായത് പുതിയ ചിത്രങ്ങളിൽ അദ്ദേഹം സിനിമയുടെ ലാഭവിഹിതവും ആവശ്യപ്പെടുന്നുണ്ടത്രേ. സിനിമക്ക് ശരാശരി നാല് കോടി പ്രതിഫലം വാങ്ങിയിരുന്ന “മമ്മൂട്ടി” ഇപ്പോൾ അത് അഞ്ചു കോടിക്ക് മുകളിലേക്ക് ഉയർത്തി എന്നാണ് വിവരം. ചിത്രത്തിന്റെ ക്യാൻവാസും ബഡ്‌ജറ്റും ഒക്കെ അനുസരിച്ച് ഈ തുക പത്തു കോടി വരെ ഉയർന്നേക്കും.
തെലുങ്ക് ചിത്രം “ഏജന്റിൽ” അഭിനയിക്കാൻ “മമ്മൂട്ടി” പത്തു കോടി രൂപ വാങ്ങിയെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ.സിബിഐ സീരിസിലെ അഞ്ചാം ചിത്രം “cbi 5 the brain”, ബിലാൽ, നിസ്സാം ബഷീറിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം തുടങ്ങിയവയിലൊക്കെ “മമ്മൂട്ടി” പുതുക്കിയ പ്രതിഫലമാണ് വാങ്ങുന്നത് എന്നും സ്ത്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. അതെ സമയം എട്ട് കോടി മുതൽ ഇരുപത് കൊടിവരെ പ്രതിഫലം വാങ്ങുന്ന “മോഹൻലാൽ” തന്നെയാണ് ഇപ്പോഴും പ്രതിഫല കാര്യത്തിൽ മുന്നിൽ എന്നാണ് റിപ്പോർട്ട്.