വഴിതെറ്റി നഗരത്തിൽ കുടുങ്ങിയ യുവതിക്കും കുഞ്ഞിനും ഇവരെ അന്വേഷിച്ച് ഇറങ്ങിയ കുഴഞ്ഞു വീണ ഭർത്താവിനും തുണയായി നടി ‘സുരഭിലക്ഷ്മി”-യുടെ കൃത്യസമയത്തുള്ള ഇടപെടൽ. പോലീസിനെ വിളിച്ച് യുവാവിനെ ആശുപത്രിയിൽ ആക്കുകയും യുവതിയെയും കുഞ്ഞിനേയും കണ്ടെത്തുകയും ചെയ്തശേഷമാണ് നടി മടങ്ങിയത്.ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നും മനോധൈർബല്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ട് പുറത്തു പോവുകയായിരിന്നു.എന്നാൽ ഇവർ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചെത്തിയില്ല.
തുടർന്ന് ഭർത്താവ് ഇളയ കുഞ്ഞിനേയും കൂട്ടി ജീപ്പിൽ ടൗണിൽ അന്വേഷിച്ചിറങ്ങി. രണ്ട് സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു.എന്നാൽ ഇരുട്ടുംവരെ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായില്ല.ഒടുവിൽ പോലീസിൽ പരാതിനൽകി വീട്ടിലേക്ക് മടങ്ങി. ഇതിനിടയിൽ വഴിയറിയാതെ കുടുങ്ങിയ യുവതിയും കുഞ്ഞും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തി. സംസാരത്തിൽ അസ്വാഭാവികത തോന്നിയതോടെ ഇവർക്ക് ഭക്ഷണം നൽകി സ്റ്റേഷനിൽ ഇരുത്തി.
യുവതിയുടെ പക്കൽ നിന്നും ഭർത്താവിന്റെ ഫോൺ നമ്പർ വാങ്ങി വിളിച്ചു കാര്യം പറഞ്ഞു കഴിയുമ്പോഴേക്കും ഫോൺ ഓഫായി. ഒടുവിൽ ഇളയകുഞ്ഞിനെയും സുഹൃത്തുക്കളെയും കൂട്ടി ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് ജീപ്പിൽ പുറപ്പെട്ടു. രാത്രി പത്തുമണിയോടെ തൊണ്ടയാട് മേൽപ്പാലത്തിന് താഴെ എത്തിയപ്പോൾ നെ,ഞ്ചു, വേ,ദ,ന, അനുഭവപ്പെട്ട് വാഹനത്തിൽ കു,ഴ,ഞ്ഞു,വീ,ണു. ഒപ്പമുള്ള കൂട്ടുകാർക്ക് ഡ്രൈവിങ് അറിയില്ലായിരുന്നു.റോഡിൽ നിരവധി വാഹനങ്ങൾക്ക് കൈ കാണിച്ചു എങ്കിലും ആരും വണ്ടി നിറുത്തിയില്ല.
ഇതിനിടയിലാണ് നഗരത്തിലെ ഒരു ഇഫ്ത്താർ കഴിഞ്ഞ് “സുരഭിലക്ഷ്മി” കാറിൽ ഈ വഴി പോയത്. വാഹനം നിറുത്തി സുരഭി കാര്യം അന്വേഷിച്ചു.ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് കാര്യം അറിയിക്കുകയും പോലീസെത്തി യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.”സുരഭി”-യും കൂടെ പോയി. ശേഷം യുവാവിന്റെ കൂടെ ഉള്ള ഇളയ കുഞ്ഞിനേയും കൂട്ടി “സുരഭി” പോലീസ് സ്റ്റേഷനിലേക്ക് പോയി കുഞ്ഞിനെ സ്റ്റേഷനിലുള്ള അമ്മ തിരിച്ചറിയുകയും ചെയ്തു.