കാമുകനൊപ്പം മൂന്നാറിലേക്ക് ഒളിച്ചോടിയ യുവതിയെ തട്ടികൊണ്ടുവരാൻ ബന്ധുക്കളുടെ ശ്രമം;പിന്നീട് സംഭവിച്ചത്.!!

കാമുകനൊപ്പം മൂന്നാറിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് ബന്ധുക്കൾ. 23കാരിയെ മുഖത്ത് സ്പ്രേ അടിച്ച് കടത്തിക്കൊണ്ടുപോകാനായിരുന്നു ശ്രമം. തമിഴ്നാട് ശങ്കരൻകോവിലിലുള്ള യുവതിയെ ആണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ആറുമാസം മുമ്പാണ് യുവതി ബന്ധുക്കളറിയാതെ മാട്ടുപ്പട്ടി എസ്റ്റേറ്റ് നെറ്റിമേട് സ്വദേശിക്കൊപ്പം മൂന്നാറിലെത്തിയത്. ഇവർ മാട്ടുപ്പട്ടിയിൽ താമസിച്ചുവരുകയായിരുന്നു. ഈ ബന്ധത്തെ യുവതിയുടെ ബന്ധുക്കൾ എതിർത്തിരുന്നു. തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിയ ബന്ധുക്കൾ യുവതിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം വീട്ടുകാർ നിഷേധിച്ചു. ത,ർ,ക്ക,ത്തി,നൊ,ടുവിൽ വീട്ടിൽനിന്ന് ഇവർ ഇറങ്ങിപ്പോയി.

തുടർന്ന് രാത്രി ഏഴ് മണിയോടെ വീണ്ടുമെത്തി പെൺകുട്ടിയോട് വീടിനുപുറത്തെത്താൻ ആവശ്യപ്പെട്ടു. പുറത്തുവന്ന യുവതിയുടെ മുഖത്ത് സ്‌പ്രേയടിച്ച് ബോധംകെടുത്തിയശേഷം വാഹനത്തിൽ കയറ്റി കൊണ്ടുപോയി. മൂന്നാർ പെരിയവരൈ പാലത്തിന് സമീപത്തെത്തിയപ്പോൾ യുവതിക്ക് ബോധംവന്നു. തുടർന്ന് യുവതി വാഹനത്തിൽനിന്ന് പുറത്തേക്കുചാടി. വീഴ്ചയിൽ യുവതിയുടെ കാലുകൾക്ക് പരിക്കേറ്റു. അതേസമയം അതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പ്രദേശവാസികളും വിവരം പൊലീസിനെയറിയിച്ചു. നാട്ടുകാർ കൂടിയതോടെ, തമിഴ്നാട്ടിൽനിന്നെത്തിയ വാഹനം മറയൂർ ഭാഗത്തേക്ക് ഓടിച്ചുപോയി. ഇതിനിടയിൽ മറയൂർ ഭാഗത്തേക്കുപോയ ബന്ധുക്കൾ മടങ്ങിയെത്തി. യുവതിയ്ക്ക് പ്രായപൂർത്തിയായതിനാൽ യുവാവിനൊപ്പം പോകാൻ അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *