കോഴിക്കോട് യുവാവിനും കുടുംബത്തിനും സംഭവിച്ചത് കണ്ടോ?

നടി സുരഭിലക്ഷ്മി റോഡരികിൽ നിന്നും ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ പഞ്ചായത്തിൽ വൈലശ്ശേരി മുസ്തഫയാണ് മരിച്ചത് മുപ്പത്തി ഒമ്പത് വയസ്സായിരുന്നു വീട്ടിൽ നിന്നും കാണാതായ ഭാര്യയെയും കുഞ്ഞിനേയും അന്ന്യോഷിച്ച് ജീപ്പ് ഓടിക്കവേ വഴിയരികിൽ കുഴഞ്ഞു വീയ്യുകയായിരുന്നു മുസ്തഫയെ സുരഭി ലക്ഷ്മിയാണ് പോലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചത് കുറച്ച് സമയത്തുനുള്ളിൽ മരണവും സംഭവിച്ചിരുന്നു പക്ഷഗതമാണ് മരണ കാരണമെന്നാണ് വിവരം ചൊവ്വയ്ച്ച രാത്രിയാണ് സംഭവം മെഡിക്കൽ കോളേജ് പരിസരത്തെ വീട്ടിൽ നിന്നും രാവിലെയാണ് മനോദൗർബല്യമുള്ള യുവതി കുഞ്ഞുമായി പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് പകൽ മുഴുവനും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല ഇരുട്ടായതോടെ പോലീസിൽ പരാതി നൽകി ശേഷം വീട്ടിലേക്ക് മടങ്ങി ഇതേ സമയത്താണ് നടന്ന് തളർന്ന് യുവതിയും കുഞ്ഞും പോലീസ് സ്റ്റേഷനിൽ എത്തിയത് പോലീസുകാർ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നൽകിയ ശേഷം സ്റ്റേഷനിൽ സുരക്ഷിതരായി ഇരുത്തി.

യുവതിയുടെ കയ്യിൽ നിന്നും ഭർത്താവിൻറെ ഫോൺ നമ്പർ വാങ്ങി വിളിച്ചു പറഞ്ഞെങ്കിലും സംസാരം തീരുന്നുതിന് മുമ്പ് ഫോണിലെ ചാർജ് തീർന്ന് പോയി രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനേയും കൂട്ടി ഭർത്താവ് സ്ടഷനിലേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ വെച്ച് നെഞ്ച വേദന അനുഭവപ്പെടുകയും ജീപ്പിൽ കുഴഞ്ഞ് വീയ്യുകയുമായിരുന്നു. ഡ്രൈവിങ്ങ് വശമില്ലാത്ത കൂട്ടുകാർ പുറത്തിറങ്ങി വാഹനത്തിന്കൈ കാട്ടിയെങ്കലും ആരും നിർത്തിയില്ല നഗരത്തിലെ ഒരു ഇഫ്താറിൽ പങ്കെടുത്ത് വീട്ടിലേക്ക് കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭിലക്ഷ്മി ഇവരെ കണ്ടപ്പോൾ വാഹനം നിർത്തുകയും ജീപ്പിൽ അവശ നിലയിൽ കണ്ട് വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു പോലീസ് എത്തി യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയപ്പോൾ സുരഭിയും കൂടെ പോയി യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം സുരഭി ഇളയ കുഞ്ഞിനേയും കൂട്ടി പോലീസ് സ്റ്റേഷനിൽ എത്തി അവിടെ വെച്ച് കുഞ്ഞിനെ അമ്മ തിരിച്ചറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *