സൈക്കിൾ മോഷ്ടിച്ചെന്ന് പോലീസിൽ പരാതി..! സംഭവമറിഞ്ഞ് പോലീസ് ചെയ്തത് കണ്ടോ..!!

അട്ടപ്പാടി മൂന്നാം ക്ലാസ്സുകാരൻറെ കേസ് ഷോളയൂർ പോലീസ് സ്റ്റേഷനിലും എത്തി പരതിക്കാർ അയൽവാസികൾ തന്നെ വിഷയത്തിൽ ഇടപെട്ട ഷോളയൂർ സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് കൃഷ്ണ പ്രശ്നം ഒത്തു തീർപ്പാക്കി സൈക്കിൾ പരാതിക്കാർക്ക് കൊടുത്തു എന്നാൽ സി ഐ വിനോദ് കൃഷ്ണയുടെ ഉള്ളിൽ ആ മൂന്നാം ക്ലാസ്സുകാരൻറെ മുഖവും തൻ്റെ ബാല്യവും നീറ്റലായി അദ്ദേഹം ജീപ്പുമെടുത്ത് ഗൂളിക്കടവിലേക്കു വിട്ടു വ്യാപാരി ലത്തീഫിൻറെ സൈക്കിൾ കടയിൽ നിന്നും അദ്ദേഹം ഒരു സൈക്കിൾ വാങ്ങി

രണ്ടു പേരുടെയും കുശല ന്യോഷണത്തിനിടയിൽ സൈക്കിൾ വാങ്ങുന്നതിൻറെ ഉദ്ദേശ്യം കട ഉടമയോട് പറഞ്ഞു സി ഐ യുടെ നന്മ തിരിച്ചറിഞ്ഞ വ്യാപാരി ലത്തീഫിന് പണം വാങ്ങാൻ മനസ്സു വന്നില്ല അങ്ങനെ ഷോളയൂർ എത്തി മൂന്നാം ക്ലാസുകാരനെ സൈക്കിൾ ഏൽപ്പിച്ചു കുഞ്ഞു ഹൃദയത്തിൻറെ തെറ്റിൽ വാനോളം നന്മയുള്ള ശിക്ഷ കുഞ്ഞുങ്ങളുടെ ചെറിയ തെറ്റിന് പോലും വലിയ ശിക്ഷ നല്കുന്ന കുട്ടികളുടെ മനസ്സ് തിരിച്ചറിയാത്ത രക്ഷിതാക്കളും സമൂഹവും ഒരു നിമിഷം ഇത് ചിന്തിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *