കേസ് നിര്‍ണായക വഴിത്തിരിവില്‍, കേരളത്തിന്റെ നെഞ്ചുതകര്‍ത്ത് ഒടുവില്‍ ആ വാര്‍ത്ത പുറത്തുവന്നു

2018 മാർച്ച് 22 -ന് കാ.ണാ.താ.യ “ജസ്‌ന മറിയം ജെയിംസ്”-നായി കേരളക്കര ഇന്നും കാത്തിരിക്കുകയാണ്. നാല് വര്ഷം കഴിഞ്ഞിട്ടും ഒരു തുമ്പും കിട്ടാതെ ഈ കേസിൽ നിർണ്ണായക കണ്ടെത്തൽ സി.ബി.ഐ നടത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്നും കാണാതായ “ജസ്‌ന” ഇപ്പോൾ ഒരു ഇസ്ലാമിക രാജ്യത്ത് ഉണ്ടെന്ന് തിരിച്ചറിഞ്ഞതായി ഉള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എരുമേലിയിൽ നിന്നും പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.എന്തായാലും വർഷങ്ങളോളം പല അന്വേഷണ സംഘങ്ങളും മാറി മാറി അന്വേഷണം നടത്തിയ കേസിലാണ് ഇപ്പോൾ ഒരു നിർണായക തുമ്പ് കിട്ടിയിരിക്കുന്നത്.

അതെ സമയം എരുമേലി കേന്ത്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സംഘമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത് എന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായ അന്വേഷണ റിപ്പോർട്ട് ഉടൻ തിരുവനന്തപുരത്തെ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. സി.ബി.ഐ യുടെ വിവരങ്ങളും രഹസ്യമായതിനാൽ മുദ്രവെച്ച കവറിലായിരിക്കും സമർപ്പിക്കുക എന്നാണ് വിവരം. ജസ്‌ന കണിമലയിലുള്ള ബാങ്ക് കെട്ടിടത്തിൽ എത്തി എന്നുള്ള cctv ദൃശ്യങ്ങൾ സി.ബി.ഐ ക്ക് ലഭിച്ചിരുന്നു.ഇത് കേന്ത്രീകരിച്ച അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.

ബാങ്കിൽനിന്നും ഇറങ്ങിയ ശേഷം “ജസ്‌ന” ശിവഗംഗ എന്ന സ്വകാര്യ ബസ്സിൽ കേറിയതായും ഈ ബസിലുണ്ടായിരുന്ന ചിലരാണ് തട്ടിക്കൊണ്ടുപോയതെന്നും സി.ബി.ഐ ആരോപിക്കുന്നുണ്ട്. ഇവർക്ക് ചില സംഘടനയുമായി ബന്ധമെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. മാത്രമല്ല ബസ്സിൽ പെൺകുട്ടിയോടൊപ്പം യാത്ര ചെയ്ത രണ്ടുപേരെ സിബിഐ തിരിച്ചറിഞ്ഞു എന്നാണ് വിവരം.

മംഗലാപുരം, ചെന്നൈ, ഗോവ, പൂനൈ എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയതിൽ നിന്നാണ് നിര്ണ്ണായക വിവരങ്ങൾ സിബിഐ ക്ക് ലഭിച്ചത്. സിനിമയെ പോലും വെല്ലുന്ന “ജസ്‌ന”-യുടെ തിരോധാനം ആദ്യം അന്വേഷിച്ചത് ലോക്കൽ പോലീസ് ആയിരുന്നു.പിന്നീട് സൈബർ സെല്ലിനെ ഉപയോഗിച്ച് അന്വേഷണം വിപുലീകരിച്ചു.ലക്ഷക്കണക്കിന് കോളുകളാണ് ഈ സമയത്ത് പരിശോധിച്ചത്.തുമ്പത് എത്തുമ്പോൾ വഴുതിപ്പോവുന്ന ഒരു അപൂർവ്വ കേസാണ് “ജസ്‌ന”-യുടേതെന്ന് ഒരു ഘട്ടത്തിൽ അന്വേഷണ സംഘം വിധി എഴുതുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *