കേരളത്തിലെ നാനൂറ്റി അൻപത്തി അഞ്ചു സ്റ്റേഷനിലെ നാല്പത്തി ഒമ്പതിനായിരം പോലീസുകാർ ഒരുമിച്ച് ഇറങ്ങിയാലും “ഏബ്രഹാം മാത്യു മാത്തന്” നിന്നേം പേടിയില്ല നിന്റെ പോലീസിനെയും പേടിയില്ല.മുമ്പിൽ വരുന്ന ആരെയും സഹായിക്കാൻ മടിയില്ലാത്ത “ദി മോസ്റ്റ് ആൻ കരക്ടഡ് ലഫ്റ്റനന്റ് ഓഫ് കേരള പോലീസ് ഏബ്രഹാം മാത്യു മാത്തൻ” asp മേഴ്‌സി ഏബ്രഹാമിനോട് പറയുന്ന വാചകമാണിത്.റിലീസിന് തയ്യാറെടുക്കുന്ന “സുരേഷ്‌ഗോപി” ജോഷി ടീമിന്റെ പാപ്പൻ എന്ന ക്രൈം ത്രില്ലർ ചിത്രത്തിലെ “സുരേഷ്‌ഗോപി”-യുടെ മാസ്സ് ഡയലോഗ് ആണിത്.
പാപ്പൻ എന്ന ഏബ്രഹാം മാത്യു മാത്തനെ അവതരിപ്പിച്ചിരിക്കുന്നത് “സുരേഷ്ഗോപി”-യാണ്.ഈ ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് യുട്യൂബിൽ എത്തി. “സുരേഷ്ഗോപി”-യുടെ പോലീസ് വേഷമാണ് ചിത്രത്തിൽ എന്നത് കൊണ്ടുതന്നെ ആരാധകർക്കിടയിലും ആവേശം ഇരട്ടിക്കുകയാണ്.”സുരേഷ്ഗോപി”-ക്കൊപ്പം മകൻ “ഗോകുൽ സുരേഷും” അഭിനയിക്കുന്നുണ്ട്.പൂമരത്തിലും ദി കങ്ങ്ഫു മാസ്റ്ററിലും ഒക്കെ നായികയായി എത്തിയ നീത പിള്ള യാണ് asp മേഴ്സി അബ്രഹാമിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഇവരെ കൂടാതെ നൈല ഉഷ, ആശ ശരത്,കനിഹ,വിജയരാഘവൻ,ഷമ്മിതിലകൻ,ജനാർദ്ദനൻ, നന്ദു, ടിനിടോം,രാഹുൽ മാധവ്, മാലപർവതി,ശ്രീജിത് രവി തുടങ്ങി വലിയ ഒരു താരനിര അണിനിരക്കുന്നു. ഒരു സീരിയൽ കൊലപാതകത്തിന്റെ ചുരുളഴിക്കാനുള്ള കേരള പോലീസിന്റെ ശ്രമവും മറഞ്ഞിരിക്കുന്ന കൊലയാളിയുമായുള്ള ഏറ്റുമുട്ടലും ഒക്കെയായി ഒരു സൂപ്പർ ഹീറോ ചലച്ചിത്രത്തിന്റെ കെട്ടും മട്ടും ആസ്വദിക്കാമെന്ന ഉറപ്പാണ് ചിത്രം തരുന്നത്.പോലീസ് വേഷത്തിലാണെങ്കിലും വെത്യസ്തമായ ഗെറ്റപ്പിലാണ് “സുരേഷ്‌ഗോപി” ഈ ചിത്രത്തിൽ.സിനിമയുടെ ട്രെയ്‌ലർ ഇറങ്ങിയതോടെ പടം കാണാനുള്ള ആവേശം ഇരട്ടിയായി എന്നാണ് ആരാധകരുടെ അഭിപ്രായം.