കൂട്ടുകാരുമായി മാങ്ങപറിക്കുന്നതിനടയിൽ കാൽവഴുതി കിണറ്റിൽവീണ് യുവാവ് മരിച്ചു.കേളകം പേളുന്താനം സ്വദേശി കൊടിയ പുരയിടത്തിൽ ജിൻസ് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്.മാങ്ങാ പറിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയിരുന്നു.മൃതുദേഹം പേരാവൂർ താലൂക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്.അതേസമയം ഫ്ലാറ്റിന്റെ 12നിലയിൽ നിന്നും വീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്.
USൽ ITമേഖലയിൽ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ് ടെന്നി കുര്യന്റെ മകൾ റയായാണ് മരിച്ചത്.ശനി രാത്രി 10ൻന് കഞ്ഞിക്കുഴി സ്കൈലൈൻ ഫ്ലാറ്റിലാണ് സംഭവം.ശബ്ദംകേട്ടെത്തിയ ഫ്ലേറ്റിലെ സുരക്ഷാ ജീവനക്കാരനാണ് പെൺകുട്ടി വീണുകിടക്കുന്നത് കണ്ടത് ഉടൻ ഫ്ലാറ്റ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു.ഉടൻ കോൺട്രോൾറൂം പോലീസെത്തി ആശുപത്രിയിലെത്തിച്ചപോഴെകും മരിച്ചിരുന്നു.സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.